കെ​എ​സ്‌​യു ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം ‌
Tuesday, August 3, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​റി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ർ​ച്ച് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ജി​യോ മൈ​ക്കി​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ജോ തോ​പ്പി​ൽ, നെ​ജോ മെ​ഴു​വേ​ലി, കെ​എ​സ്‌​യു നേ​താ​ക്ക​ളാ​യ സു​ബ്ഹാ​ൻ അ​ബ്‍​ദു​ൾ, ജോ​മി വ​ർ​ഗീ​സ്, അ​ല​ക്സാ​ണ്ട​ർ ചെ​റു​കു​ന്ന​ത്ത്, വി​ഷ്ണു ആ​ർ പി​ള്ള, ആ​ൽ​വി​ൻ ഇ​ര​വി​പേ​രൂ​ർ, ജോ​ൺ ത​ണ്ണി​ത്തോ​ട്, ഗീ​വ​ർ​ഗീ​സ് പ​ന്ത​ളം, ജെ​ഫി​ൻ പെ​രു​ന്പെ​ട്ടി, ബി.​കെ. ത​ഥാ​ഗ​ത്, മു​ഹ​മ്മ​ദ് റാ​ഫി, അ​ഖി​ൽ സ​ന്തോ​ഷ്, എ​ച്ച്. അ​മാ​നു​ള്ള തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ പി​ന്നീ​ട് പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ഗാ​ന്ധി സ്ക്വ​യ​റി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ‌