പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റ കോ​വി​ഡ് ക​രു​ത​ൽ സ​ഹാ​യ പ​ദ്ധ​തി വി​വാ​ദ​ത്തി​ൽ ‌
Wednesday, August 4, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച​തി​ലൂ​ടെ ബാ​ധ്യ​ത​യി​ലാ​യ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്നു.
കോ​വി​ഡ് ക​രു​ത​ൽ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ പ​ത്തി​ന​കം സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌
പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച വി​ശേ​ഷാ​ൽ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കോ​ടി രൂ​പ ജ​ന​ങ്ങ​ളി​ൽ നി​ന്നു സ​മാ​ഹ​രി​ക്കു​ന്ന പ​ദ്ധ​തി വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​ത്.
ധ​ന​സ​മാ​ഹ​ര​ണം നി​യ​മ​പ​ര​മാ​ണെ​ന്നും ഇ​തി​നെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ൾ ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും പി.​എ​സ്. മോ​ഹ​ന​ൻ പ​റ​ഞ്ഞു.‌
കോ​വി​ഡ് പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ​യ്ക്കൊ​പ്പം ശു​ചി​ത്വ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ക്ലീ​ൻ പെ​രു​നാ​ട് പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ ​ഗു​രു (ഹൈ​ടെ​ക് ടീ​ച്ച​ർ ) പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും. ‌
പ​ദ്ധ​തി​ക്കു​ള്ള പ​ണം പ​ഞ്ചാ​യ​ത്തി​ലെ 165 അ​യ​ൽ​സ​ഭ​ക​ൾ വ​ഴി​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ഓ​രോ ഭ​വ​ന​ത്തി​ൽ നി​ന്നും ഒ​രു ദി​വ​സ​ത്തെ വേ​ത​നം സം​ഭാ​വ​ന​യാ​യി ശേ​ഖ​രി​ക്കും.പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളും അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന് പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഇ​ത്ത​ര​മൊ​രു സ​മി​തി വ​ഴി​യാ​ണ് ധ​ന​സ​മാ​ഹ​ര​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.‌
പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലേ​ക്ക് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഗോ​പി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​നാ​ണ് ചെ​യ​ർ​മാ​ൻ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റും പെ​രു​നാ​ട് സി​എ​ഫ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​ണ്.‌
നി​ല​വി​ൽ റാ​ന്നി പെ​രു​നാ​ട് കാ​ർ​മ​ൽ സി​എ​ഫ്എ​ൽ​ടി​സി യി​ൽ 240 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നോ​ട​കം ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ​ൾ​ക്ക് ചെ​ല​വ​ഴി​ച്ചു. ഭ​ക്ഷ​ണ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​യി 25 ല​ക്ഷം രൂ​പ ഇ​നി ന​ൽ​കാ​നു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം സ​മാ​ഗ​ത​മാ​കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ നി​ന്നും ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.‌
പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു മാ​ത്രം ഇ​ത്ര​യും തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.
പ​ദ്ധ​തി​ക്കെ​തി​രെ നാ​ട്ടി​ൽ ചി​ല കു​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​കും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ക. പ​ണം ന​ൽ​കു​ന്ന​വ​ർ​ക്ക് ര​സീ​ത് ന​ൽ​കു​ന്ന​തി​നൊ​പ്പം സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള ഫോ​റം പൂ​രി​പ്പി​ച്ചു വാ​ങ്ങി ര​ജി​സ്റ്റ​റി​ൽ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കും. സെ​ൻ​ട്ര​ൽ ബാ​ങ്ക് പെ​രു​നാ​ട് ശാ​ഖ​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് ഇ​തി​നാ​യി തു​റ​ന്നു. ‌
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ലെ 15 മെം​ബ​ർ​മാ​രി​ൽ 14 പേ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​എ​സ്. ഗോ​പി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​ബി​ൻ കെ. ​തോ​മ​സ്, പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​എ​ൻ. വി​നീ​ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌