വി​ദ്യാ​ർ​ഥി​ക്കു പ​ഠ​ന സ​ഹാ​യം എ​ത്തി​ച്ച് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ‌
Friday, September 10, 2021 10:06 PM IST
മ​ല്ല​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​യ്ക്കു പ​ഠ​ന​സ​ഹാ​യം എ​ത്തി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. കൊ​ല്ലം ഇ​ര​വി​പു​ര​ത്തെ സു​നാ​മി ഫ്ളാ​റ്റി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തേ തു​ട​ർ​ന്ന് അ​വി​ടം വി​ട്ടി​റ​ങ്ങി ട്രെ​യി​നി​ൽ അ​ഭ​യം തേ​ടി​യ മ​ഞ്ജു​വും ര​ണ്ടു മ​ക്ക​ളും നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ ത​ണ​ലി​ലാ​ണ് ക​ഴി​യു​ന്ന​ത്.
മ​ഞ്ജു​വി​ന്‍റെ മൂ​ത്ത​മ​ക​ളു​ടെ പ​ഠ​നം കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ള​യ മ​ക​ന്‍റെ പ​ഠ​നം മ​ല്ല​പ്പ​ള്ളി സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ ജി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും കൈ​മാ​റി. ‌
മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​ജി. മ​നോ​ജ്‌, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എം.​ജി. സു​രേ​ഷ് ബാ​ബു, പി. ​ഹ​രി, എ​എം വി. ​ഐ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌

ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗം 17ന് ‌

​പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ 17ന് ​ഉ​ച്ച​യ്ക്ക് 12ന് ​പ​മ്പ​യി​ലെ ദേ​വ​സ്വം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും. ‌