അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​യ്ക്ക​ല്‍; വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം ‌
Friday, September 10, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: അ​ന​ര്‍​ഹ​മാ​യ മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ളി​ൽസ്വ​മേ​ധ​യാ കാ​ർ​ഡ് സ​റ​ണ്ട​ർ ചെ​യ്യാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു.‌
അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം(​എ​എ​വൈ മ​ഞ്ഞ) പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ള്‍ ധാ​രാ​ള​മു​ള​ള​താ​യി പ്രാ​ഥ​മി​ക വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.ഏ​തെ​ങ്കി​ലും കു​ടും​ബ​മോ, വ്യ​ക്തി​ക​ളോ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യ അ​റി​വു​ള​ള ഏ​തൊ​രാ​ള്‍​ക്കും (പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്) ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ, വ്യ​ക്തി​യു​ടെ വ്യ​ക്ത​മാ​യ വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ 9495998223 എ​ന്ന ന​മ്പ​രി​ല്‍ പ​രാ​തി​യാ​യി ഫോ​ണ്‍​കോ​ള്‍ ആ​യോ വാ​ട്‌​സ്ആ​പ് മെ​സേ​ജ് ആ​യോ വോ​യ്‌​സ് മെ​സേ​ജാ​യോ അ​റി​യി​ക്കാം.
പ​രാ​തി അ​റി​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌