ജി​ല്ല​യി​ൽ 55 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി
Tuesday, September 14, 2021 9:52 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി, റാ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​യി 6324 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നൂ​റു​ദി​ന ക​ർ​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല പ​ട്ട​യ വി​ത​ര​ണം പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌

ഇ​ക്കാ​ര്യ​ത്തി​ൽ എം​എ​ൽ​എ​മാ​രു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഭാ​ഗ​ത്ത് നി​ന്നും വ​ള​രെ കൃ​ത്യ​മാ​യ പ​രി​ശ്ര​മം ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌

നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 13500 ൽ ​അ​ധി​കം പ​ട്ട​യ​മാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. 12000 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് ല​ക്ഷ്യം വ​ച്ച സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ 13500ൽ ​അ​ധി​കം പ​ട്ട​യം ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ വി​വി​ധ മി​ഷ​നു​ക​ളാ​യ ആ​ർ​ദ്രം, ഹ​രി​ത​കേ​ര​ളം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, ലൈ​ഫ് തു​ട​ങ്ങി​യ​വ​യി​ൽ കൂ​ ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തി സൂ​ക്ഷ്മ​മാ​യി ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ടൂ​രി​ൽ നി​യോ നേ​റ്റ​ൽ കെ​യ​ർ ആ​രം​ഭി​ച്ചു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം ഈ ​മി​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്തൊ​ക്കെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ആ​ലോ​ച​ന സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ന്നി​ട്ടു​ണ്ട്. ജി​ല്ലാ ത​ല​ത്തി​ൽ കൂ​ടി ഇ​തി​ന്‍റെ ആ​സൂ​ത്ര​ണം നി​ർ​വ​ഹി​ക്കും.‌

ജി​ല്ല​യി​ലാ​കെ 55 പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്ത​ത്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്ത​ല പ​ട്ട​യ വി​ത​ര​ണ​മാ​ണ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന​ത്.

അ​ഞ്ച് മു​നി​സി​പ്പ​ൽ പ​ട്ട​യ​വും ആ​റ് എ​ൽ​ടി പ​ട്ട​യം ഉ​ൾ​പ്പെ​ടെ 11 പ​ട്ട​യ​മാ​ണ് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ന്‍റെ പ​രി​ധി​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്.‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി​ന്ധു അ​നി​ൽ, എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ആ​ർ. ഷൈ​ൻ, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, എ​ൽ.​ആ​ർ ത​ഹ​സീ​ൽ​ദാ​ർ ബി.​എ​സ് വി​ജ​യ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ബി. ​ബാ​ബു​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌
റാ​ന്നി താ​ലൂ​ക്കി​ൽ ആ​റ് കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ല​ഭി​ച്ചു ‌

റാ​ന്നി: താ​ലൂ​ക്ക് പ​ട്ട​യ വി​ത​ര​ണം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​റ് കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ട്ട​യം ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ എ​സ്. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ദേ​വി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു റെ​ജി, ശോ​ഭ ചാ​ർ​ളി, അ​നി​ത അ​നി​ൽ​കു​മാ​ർ, ല​താ മോ​ഹ​ൻ, ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ കെ. ​ന​വീ​ൻ ബാ​ബു, എം.​ടി. ജ​യിം​സ്, എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ എം.​കെ. അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

കോ​ന്നി​യി​ലെ പ​ട്ട​യ​വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ക്കും: എം​എ​ൽ​എ ‌

കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ര്‍​ഹ​ത​പ്പെ​ട്ട മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ന്നി താ​ലൂ​ക്ക്ത​ല പ​ട്ട​യ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌

പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബം​ഗ​ളു​രു​വി​ല്‍ നി​ന്നു​ള്ള സം​ഘം ഉ​ട​ന്‍ ത​ന്നെ മ​ണ്ഡ​ല​ത്തി​ലെ​ത്തും. എ​ത്ര​യും വേ​ഗം പ​ട്ട​യ വി​ത​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ‌5.88 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ പ​ട്ട​യ​മാ​ണ് കോ​ന്നി താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. 16 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ട്ട​യം വി​ത​ര​ണം ചെ​യ്ത​ത്. കൂ​ട​ലി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ. ​തു​ള​സീ​ധ​ര​ന്‍​പി​ള്ള, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​തു​ള​സീ​ധ​ര​ന്‍​പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജോ​മോ​ന്‍, ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ത്തു​ങ്ക​ല്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​വി. ജ​യ​കു​മാ​ര്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ. ​തു​ള​സീ​ധ​ര​ന്‍ പി​ള്ള, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

തി​രു​വ​ല്ല​യി​ൽ 17 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു ‌

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന തി​രു​വ​ല്ല താ​ലൂ​ക്ക്ത​ല പ​ട്ട​യ​വി​ത​ര​ണം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​ടി പ​ട്ട​യം 12, മു​നി​സി​പ്പാ​ലി​റ്റി പ​ട്ട​യം ര​ണ്ട്, പ​ഞ്ചാ​യ​ത്ത് പ​ട്ട​യം മൂ​ന്ന് എ​ന്നി​ങ്ങ​നെ ആ​കെ 17 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.‌

തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ന്‍ ജോ​സ​ഫ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍, എ.​വി ജോ​ണ്‍, കെ.​പി കൊ​ന്താ​ലം, എം.​ബി നൈ​നാ​ന്‍, തി​രു​വ​ല്ല ആ​ര്‍​ഡി​ഒ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, തി​രു​വ​ല്ല ത​ഹ​സീ​ല്‍​ദാ​ര്‍ പി. ​ജോ​ണ്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

‌ബി​ന്ദു​വി​നും കു​ടും​ബ​ത്തി​നും പ​ട്ട​യ​മാ​യി ‌

തി​രു​വ​ല്ല: സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ല​ഭി​ക്കു​ന്ന​തി​നാ​യി ബി​ന്ദു മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. എ​ല്ലാ​യി​ട​ത്തും പ്ര​ശ്ന​മാ​യെ​ത്തി​യ​ത് പ​ട്ട​യ​മാ​യി​രു​ന്നു. കൈ​വ​ശ​മു​ള്ള മൂ​ന്ന് സെ​ന്‍റ് വ​സ്തു​വി​ന് പ​ട്ട​യ​മി​ല്ലെ​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ ബി​ന്ദു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ​ട്ട​യ​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടു.‌

പ​ത്തു വ​ർ​ഷ​ത്തി​നു മു​ന്പാ​ണ് നാ​ഴി​പ്പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ബി​ന്ദു​വും ഭ​ർ​ത്താ​വ് ജോ​സ​ഫ് മാ​ത്യു​വും തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക​വി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ താ​മ​സം ആ​രം​ഭി​ച്ച​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ത​ന്‍റെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത ഭ​വ​നം ഒ​രു​ക്കു​ക എ​ന്ന​ത്.

എ​ന്നാ​ൽ, സ്ഥ​ല​ത്തി​നു പ​ട്ട​യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

ഒ​രു ദി​വ​സം കൊ​ണ്ട് ജീ​വി​തം മാ​റി​മ​റി​ഞ്ഞ സ​ന്തോ​ഷ​ ത്തി​ലാ​ണ് ബി​ന്ദു​വും കു​ടും​ബ​വും.
ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ദി​യാ ജോ​സ​ഫ്, അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജോ​യ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ‌