ചു​ട്ടി​പ്പാ​റ​യി​ൽ സ്ത്രീ​ക​ൾ​ക്കു​നേ​രെ അ​തി​ക്ര​മം; ബം​ഗാ​ളി യു​വാ​വ് അ​റ​സ്റ്റി​ൽ ‌
Tuesday, September 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ ക​യ​റി സ്ത്രീ​ക​ളെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ബം​ഗാ​ളി യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. പാ​ന്‍റ്സ് മാ​ത്രം ധ​രി​ച്ചാ​ണ് യു​വാ​വ് വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് മാ​ന​സി​ക​നി​ല തെ​റ്റി​യ പോ​ലെ​യാ​യി​രു​ന്നു യു​വാ​വി​നെ കാ​ണ​പ്പെ​ട്ട​തെ​ന്നു പ​റ​യു​ന്നു. ചു​ട്ടി​പ്പാ​റ​യു​ടെ മു​ക​ളി​ൽ വി​വ​സ്ത്ര​നാ​യി നി​ന്ന് അ​ടു​ത്തു​വ​ന്ന നാ​ട്ടു​കാ​രെ ഇ​യാ​ൾ ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ക്കാ​നും ശ്ര​മി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഉ​ട​ൻ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്പി​ച്ചു. ‌

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു ‌

വ​ള്ളി​ക്കോ​ട് കോ​ട്ട​യം: എ​സ്എ​സ്എ​ൽ​സി, ജെ​എ​സ്‌​എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ സെ​ന്‍റ് മേ​രീ​സ്‌ കാ​ത്തീ​ഡ്ര​ലി​ലെ വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ നേ​ത്രൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. വി​കാ​രി ഫാ. ​ഡോ. കോ​ശി പി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫാ. ​ഡേ​വീ​സ് പി. ​ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൺ​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, എ​ൻ.​എം. വ​ർ​ഗീ​സ്, കെ. ​വി. ജോ​ർ​ജ്, ഷി​ബു വ​ർ​ഗീ​സ്, ഡി. ​ശ​ലോ​മോ​ൻ, മ​നേ​ഷ് ത​ങ്ക​ച്ച​ൻ, ബി​റ്റു കെ. ​സ​ണ്ണി, നി​കി​താ മേ​രി മോ​ൺ​സ​ൺ, മെ​ർ​ലി​ൻ കു​ര്യാ​ക്കോ​സ്, ഷെ​ബി​ൻ ഷി​ബു, ഐ​മി സൂ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌