മോ​ട്ടോ​ർ കേ​ടാ​യി, പ​ന്പിം​ഗ് നി​ല​ച്ചു; കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം ‌
Thursday, September 16, 2021 11:21 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി പ​മ്പ് ഹൗ​സി​ല്‍ നി​ന്നും വെ​ണ്ണ​പ്ര വാ​ട്ട​ര്‍ ടാ​ങ്കി​ലേ​ക്ക് പ​മ്പ് ചെ​യ്യു​ന്ന മോ​ട്ടോ​ര്‍ കേ​ടാ​യി​ട്ട് 11 ദി​വ​സ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തു കാ​ര​ണം കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ര്‍​ ഡു​ക​ളി​ലെ ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങി.‌
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ‍​യ ബി​ജി​ലി പി. ​ഈ​ശോ, ബി​ജോ പി. ​മാ​ത്യു, സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍ എ​ന്നി​വ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സാ​റാ തോ​മ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്ന​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ തു​ള​സി​ധ​ര​ന്‍ പ​മ്പ് ഹൗ​സ് സ​ന്ദ​ര്‍​ശി​ച്ചു. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 1, 2, 4, 5, 7, 13 വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ വെ​ള്ള​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി.‌
‌വെ​ണ്ണ​പ്ര ടാ​ങ്കി​ലേ​ക്കു​ള്ള മോ​ട്ടോ​ര്‍ ശ​രി​യാ​ക്കി​യ ശേ​ഷം കേ​ടാ​യ പു​തി​യ മോ​ട്ടോ​ര്‍ ശ​രി​യാ​ക്കാ​മെ​ന്നും സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന് സ​മീ​പം പു​തി​യ വാ​ല്‍​വ് സെ​റ്റ് ചെ​യ്ത് കു​ര​ങ്ങു​മ​ല ടാ​ങ്കി​ല്‍ നി​ന്നും വെ​ണ്ണ​പ്ര മ​ല​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ച്ച് മോ​ട്ടോ​ര്‍ കേ​ടാ​ണെ​ങ്കി​ലും ജ​ലം ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​മെ​ന്നും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ തു​ളീ​സീ​ധ​ര​ന്‍ പ​റ​ഞ്ഞു. ‌