‌’ആ​ഷ്നാ​യി 2021’ സ​മാ​പി​ച്ചു ‌
Thursday, September 16, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ഒ​ത്തു​ചേ​ര​ൽ പ​രി​പാ​ടി ന​ട​ത്തി. തി​രു​വ​ല്ല ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹൈ​സ്കൂ​ൾ എ​റ​ണാ​കു​ളം കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ആ​ഷ്നാ​യി 2021 എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് ന​ഷ്ട​പ്പെ​ടു​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ വി​ദ്യാ​ല​യ അ​നു​ഭ​വം വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി.‌
പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​സ്. ബീ​നാ​റാ​ണി ഹി​ന്ദി​ദി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക പി.​ബി. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ഡോ​ക്ട​ർ കെ. ​ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലാ​വ​ണ്യ സ​ന​ൽ, വ​ർ​ഗീ​സ് ത​ര്യ​ത്ത്, അ​ധ്യാ​പി​ക എം.​കെ. ജാ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ. ​ഷാ​ജി മാ​ത്യു സ്വാ​ഗ​ത​വും ബി​ന്ദു വി. ​പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ൽ​ക്കം ഡാ​ൻ​സ്, ഓ​ട്ട​ൻ​തു​ള്ള​ൽ, സാ​ഹി​ത്യ​കാ​ര·ാ​രെ പ​രി​ച​യ​പ്പെ​ട​ൽ മാ​ജി​ക്, ഗാ​ന​ങ്ങ​ൾ,ഹി​ന്ദി പാ​ര​ഡി, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് തി​രു​വ​ല്ല മോ​ഡ​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഷാ​ജി എ. ​സ​ലാം, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു വി. ​പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌