ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യ​ത് 495 വീ​ടു​ക​ള്‍
Friday, September 17, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ പാ​ലു​കാ​ച്ചും താ​ക്കോ​ല്‍​ദാ​ന​വും ഇ​ന്ന് ന​ട​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 12ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ 495 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങു​ക​ള്‍ ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ത്തും. ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

നി​ർ​മാ​ണ പ​രി​ശീ​ല​നം 22 ന് ‌

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ച​ക്ക​യു​ടെ സം​സ്ഥാ​ന വി​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ഴു​ത്ത ച​ക്ക​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.​തെ​ള്ളി​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ 22നു ​രാ​വി​ലെ 10 മു​ത​ൽ പ​രി​ശീ​ല​നം ന​ട​ക്കും. പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ 20 ന് ​നാ​ലി​ന് മു​മ്പാ​യി 8078572094 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ‌