ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് ജി​ല്ലാ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Friday, September 17, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ്, സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ്, വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​യി ര​ണ്ടാം​ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച് 84 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​താ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഡ്രൈ​വി​ന്‍റെ ല​ക്ഷ്യം. ജി​ല്ല​യി​ല്‍ 65 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വാ​ക്സി​ന്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ. ​എ. എ​ല്‍. ഷീ​ജ, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഷം​ല ബീ​ഗം, വ​നി​താ ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ പി.​എ​സ്. ത​സ്നിം, ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.