പോ​ളി​ടെ​ക്നി​ക്ക് പ്ര​വേ​ശ​നം ‌
Saturday, September 18, 2021 11:28 PM IST
പ​ത്ത​നം​തി​ട്ട: പോ​ളി​ടെ​ക്നി​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​ന​ത്തി​നാ​യി താ​ഴെ​പ​റ​യു​ന്ന സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ല്‍ അ​പേ​ക്ഷ​യി​ല്‍ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന എ​ല്ലാ അ​സ​ല്‍ രേ​ഖ​ക​ള്‍, ടി​സി, ക​ണ്ട​ക്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ലോ​ട്ട്മെ​ന്‍റ് സ്ലി​പ്പ്, ഫീ​സ് അ​ട​യ്ക്കാ​നു​ള്ള ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡ്, കൂ​ടാ​തെ പി​ടി​എ ഫ​ണ്ടി​നു​ള്ള തു​ക എ​ന്നി​വ സ​ഹി​തം ര​ക്ഷ​ക​ര്‍​ത്താ​വി​നോ​ടൊ​പ്പം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് രാ​വി​ലെ ഒന്പതു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം കോ​ള​ജി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.‌

22 ന് ​ഓ​ട്ടാ​മൊ​ബൈ​ല്‍, കം​പ്യൂ​ട്ട​ര്‍. 23 ന് ​സി​വി​ല്‍, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ്. 24 നും 28 ​നും മേ​ല്‍ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം എ​ടു​ക്കാ​ന്‍​ കഴി​യാ​തി​രു​ന്ന എ​ല്ലാ ബ്രാ​ഞ്ചു​ക​ളും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് :9495120450, 9446856388, 9447113892, www.gpcvennikulam.ac.in ‌