ക​യാ​ക്കിം​ഗ് ന​ട​ത്തി എം​എ​ൽ​എ​യും ക​ള​ക്ട​റും
Saturday, September 18, 2021 11:33 PM IST
സീ​ത​ത്തോ​ട്: ഫ്ളാ​ഗ് ഓ​ഫി​നെ​ത്തി​യ എം​എ​ൽ​എ​യും, ജി​ല്ലാ ക​ള​ക്ട​റും ക​യാ​ക്കി​ൽ ക​യ​റി തു​ഴ​യെ​റി​ഞ്ഞ​പ്പോ​ൾ കാ​ണി​ക​ളി​ലും ആ​വേ​ശ​മാ​യി. കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ.​എ​സ്.​അ​യ്യ​രു​മാ​ണ് ക​യാ​ക്കിം​ഗ് ന​ട​ത്തി മ​ല​യോ​ര ജ​ന​ത​യു​ടെ മ​നം ക​വ​ർ​ന്ന​ത്. ഫ്ളാ​ഗ് ഓ​ഫി​നു ശേ​ഷം ക​യാ​ക്കി​ൽ ക​യ​റ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ഇ​രു​വ​രും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റും, ജാ​യ്ക്ക​റ്റും ഉ​ൾ​പ്പ​ടെ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ച്ചാ​ണ് ഇ​രു​വ​രും ക​യാ​ക്കിം​ഗ് ന​ട​ത്തി​യ​ത്.

ക​യാ​ക്കിം​ഗ് പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യ്ക്കൊ​പ്പം, അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ കൂ​ടി ക​ഴി​യു​ന്ന​ത് കോ​ന്നി ടൂ​റി​സ​ത്തി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്ര​യ​ൽ റ​ണ്‍ വ​ൻ വി​ജ​യ​മാ​ണെ​ന്ന് നോ​മി പോ​ളും സം​ഘ​വും അ​റി​യി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.