ആ​റു​ മാ​സ​ത്തി​നു​ള്ളി​ൽ പാ​ർ​ട്ടി​ക്കു പു​തി​യ മു​ഖം: കെ. ​സു​ധാ​ക​ര​ൻ
Saturday, September 18, 2021 11:33 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ ഒ​രു മു​ഖം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ച്ച​ട​ക്ക​രാ​ഹി​ത്യം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നാ​കി​ല്ല. എ​ന്തു​ വി​ലകൊ​ടു​ത്തും പാ​ർ​ട്ടി​യി​ൽ അ​ച്ച​ട​ക്കം തി​രി​കെ ​കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് ന​യം.
അ​ച്ച​ട​ക്ക​മി​ല്ലാ​തെ മു​ന്പോ​ട്ടു പോ​കാ​നാ​കി​ല്ല. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ർ​വി​ളി​ച്ചും നേ​താ​ക്ക​ളെ അ​ധി​ക്ഷേ​പി​ച്ചു​മു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ത​ങ്ങ​ളേ​റ്റെ​ടു​ക്കു​ന്ന​ത്. ശ​ക്ത​മാ​യ താ​ക്കീ​തി​ലൂ​ടെ പാ​ർ​ട്ടി​യെ മു​ന്പോ​ട്ടു ന​യി​ക്കു​ക​യാ​ണ്.

സം​ഘ​ട​നാ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ്രാ​ഥ​മി​ക ദൗ​ത്യം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യ പ​രാ​ജ​യ​ത്തി​നു നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​നു​ണ്ടാ​കാം. ജ​ന​ങ്ങ​ളി​ൽ നി​ന്ന​ക​ലു​ന്ന ഒ​രു സ​മീ​പ​നം പാ​ർ​ട്ടി​യി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശ​ത്തെ പാ​ർ​ട്ടി അം​ഗീ​ക​രി​ക്കും. പാ​ർ​ട്ടി ഫോ​റ​ങ്ങ​ളി​ൽ പ​റ​യേ​ണ്ട​വ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്പി​ൽ വി​ള​ന്പാ​ൻ നി​ൽ​ക്ക​രു​ത്. ജീ​വി​ച്ചി​രി​ക്കെ മ​രി​ച്ചു​പോ​യ ഒ​രു പാ​ർ​ട്ടി​യെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ശ​ക്ത​മാ​യ സ​മീ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.