മാ​രാ​മ​ണ്ണി​നെ മ​ദ്യ​മ​ണ്ണാ​യി മാ​റ്റ​രു​ത്: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
Saturday, September 18, 2021 11:33 PM IST
തി​രു​വ​ല്ല: മാ​രാ​മ​ണ്ണി​നെ മ​ദ്യ​മ​ണ്ണാ​യി മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള ക്രൈ​സ്ത​വ മ​ദ്യ​വ​ർ​ജ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. മാ​രാ​മ​ണ്ണി​ൽ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ശീ​തി​ക​രി​ച്ച മ​ദ്യ​വി​ല്പ​ന​ശാ​ല ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​പ്ര​സി​ദ്ധ​മാ​യ മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​വും അ​ട​ക്കം ആ​ത്മീ​യ സ്രോ​ത​സി​ന്‍റെ ഈ​റ്റി​ല്ല​ത്തെ മ​ദ്യ​ത്തി​ൽ മു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു.

മാ​രാ​മ​ണ്ണി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​യു​ന്നി​ല്ല​ങ്കി​ൽ സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി ചേ​ർ​ന്ന് പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്ന് കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​പ്ര​കാ​ശ് പി. ​തോ​മ​സ് പ​റ​ഞ്ഞു.
സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​വ.​അ​ല​ക്സ് പി. ​ഉ​മ്മ​ൻ സ​മ​ര​സ​ന്ദേ​ശം വാ​യി​ച്ചു. റ​വ.​ഡോ.​ടി.​ടി. സ​ക്ക​റി​യ, റ​വ.​തോ​മ​സ് പി. ​ജോ​ർ​ജ്, സി​സ്റ്റ​ർ ജോ​വാ​ൻ ചു​ങ്ക​പ്പു​ര, കോ​ശി മാ​ത്യു, മോ​സ​സ്് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.