തു​ല്യ​താ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം​നേ​ടി ദ​ന്പ​തി​ക​ൾ
Saturday, September 18, 2021 11:33 PM IST
പ​ത്ത​നം​തി​ട്ട: മാ​താ​പി​താ​ക്ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദീ​പ് കു​മാ​റി​ന്‍റെ​യും അ​ന​ന്ദു​വി​ന്‍റെ​യും ആ​ഗ്ര​ഹം വെ​റു​തെ​യാ​യി​ല്ല. വാ​യ്പൂ​ര്, മേ​ലേ ക​റു​ത്തേ​ട​ത്ത് വി​ജ​യ​ൻ പി​ള്ള​യും സോ​മ​ല​ത​യും മി​ക​ച്ച വി​ജ​യം നേ​ടി​യ​പ്പോ​ൾ മ​ക്ക​ൾ​ക്കും അ​ഭി​മാ​നം. മ​ക്ക​ളു​ടെ ആ​ഗ്ര​ഹം അ​നു​സ​രി​ച്ച് മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ തു​ല്യ​താ പ​ഠി​താ​ക്ക​ളാ​യ ചേ​ർ​ന്ന ഇ​വ​ർ മി​ക​ച്ച വി​ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

കൃ​ഷി വ​കു​പ്പി​ന്‍റെ പു​ല്ലാ​ട്ടു​ള​ള വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സോ​മ​ല​ത​യും ബി​സി​ന​സു​കാ​ര​നാ​യ വി​ജ​യ​ൻ പി​ള്ള​യും വാ​ശി​യോ​ടെ പ​ഠി​ച്ച​ത് മ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​നം കൊ​ണ്ടാ​ണ്. സോ​മ​ല​ത അ​ഞ്ച് എ ​പ്ല​സും ഒ​രു എ​യും വാ​ങ്ങി​യ​പ്പോ​ൾ വി​ജ​യ​ൻ പി​ള്ള മൂ​ന്ന് എ ​പ്ല​സും ഒ​രു എ​യും ക​ര​സ്ഥ​മാ​ക്കി​യാ​ണ് വി​ജ​യി​ച്ച​ത്.

മ​ല്ല​പ്പ​ള്ളി സി​എം​എ​സ് പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​നം എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ അ​ന്പി​ളി​ക്കാ​ണ്. ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി താ​ര​മാ​യ​ത് സോ​മ​ല​ത - വി​ജ​യ​ൻ പി​ള്ള ദ​ന്പ​തി​ക​ളാ​ണ്.