പ്ര​ഥ​മ ദേ​ശീ​യ മു​ട്ട് കോ​ർ​ട്ട് മ​ത്സ​രം ഇ​ന്നു മു​ത​ൽ ‌
Tuesday, September 21, 2021 10:17 PM IST
തി​രു​വ​ല്ല: കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തി​രു​വ​ല്ല​യി​ലു​ള്ള നി​യ​മ പ​ഠ​ന വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ദേ​ശീ​യ മു​ട്ട് കോ​ർ​ട്ട് മ​ത്സ​രം ഇ​ന്നു മു​ത​ൽ 25 വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 11ന് ​കൊ​ച്ചി നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​സി. സ​ണ്ണി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ.​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ അ​ക്കാ​ദ​മി​ക് ഡോ. ​കെ.​പി. സു​രേ​ഷ് , നി​യ​മ പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ഐ. ജ​യ​ശ​ങ്ക​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​ജെ. ഗി​രീ​ഷ് കു​മാ​ർ, ഡോ ​എ​സ്.​മീ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.‌
കേ​ര​ള​ത്തി​ലെ നി​യ​മ വി​ദ്യാ​ഭാ​സ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഗ​വേ​ഷ​ണ കോ​ഴ്സും ന​ട​ത്തു​ന്ന സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന വി​ഭാ​ഗം ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മു​ട്ട് കോ​ർ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.‌
ദേ​ശീ​യ ത​ല​ത്തി​ൽ നി​ന്നും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ലോ ​കോ​ള​ജു​ക​ളി​ലും നി​ന്നു​മാ​യി പ​ത്ത് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന്‍റെ വി​വി​ധ റൗ​ണ്ടു​ക​ൾ നാ​ളെ മു​ത​ൽ 25 വ​രെ ന​ട​ക്കും. 25നു ​വൈ​കു​ന്നേ​രം 6.15നു ​സ​മാ​പ​ന സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.

നീ​തു ചാ​ർ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ്

കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ നീ​തു ചാ​ർ​ളി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൈ​പ്പ​ട്ടൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​ണ്.‌
യു​ഡി​എ​ഫി​ലെ ആ​ർ. ദേ​വ​കു​മാ​ർ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​യ ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ൽ നീ​തു​വി​ന് ഏ​ഴ് വോ​ട്ടും കോ​ണ്‍​ഗ്ര​സി​ലെ ആ​ർ. ദേ​വ​കു​മാ​റി​ന് ആ​റ് വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ കോ​ണ്‍​ഗ്ര​സി​ലെ ജി​ജി സ​ജി പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് പ്ര​സി​ഡ​ന്‍റാ​യി എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ ജി​ജി സ​ജി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ‌