ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി സ്കൂ​ളി​ൽ എ​സ്പി​സി യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Tuesday, September 21, 2021 10:17 PM IST
റാ​ന്നി: ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്‌​കൂ​ളി​ൽ എ​സ്പി​സി യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ലെ എ​സ്പി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​റും സ്കൂ​ൾ മു​ൻ മാ​നേ​ജ​രു​മാ​യ ഫാ. ​വി​ല്യം നെ​ടു​മ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച റാ​ന്നി എ​സ്ഐ ഗീ​വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ പി. ​എം. സാ​ബു, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ ഒ​ഐ​സി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ ജോ​ർ​ജ് ഒ​ഐ​സി, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യൂ​സ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ക​ലാ വി. ​പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യി ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ, അ​ഡീ​ഷ​ണ​ൽ ക​മ്യൂ​ണി​റ്റി ഓ​ഫീ​സ​റാ​യി ആ​ര​തി എ​സ്. നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. ‌