ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കാ​നാ​കു​മെ​ന്ന് വി​ദ​ഗ്ധാ​ഭി​പ്രാ​യം ‌
Tuesday, September 21, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ചെ​റു​വ​ള്ളി​യി​ലെ നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഡ​യ​റ​ക്ടേ​റേ​റ്റ് ജ​ന​റ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ നീ​ക്കാ​നാ​കു​മെ​ന്ന് വി​ദ​ഗ്ധാ​ഭി​പ്രാ​യം.
ഡി​ജി​എ​സ്എ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ത​യാ​റാ​ക്കി ന​ൽ​കു​മെ​ന്ന് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി സ്പെ​ഷ​ൽ ഓ​ഫീ​സ​ർ വി. ​തു​ള​സീ​ദാ​സ് പ​റ​ഞ്ഞു.
മ​റു​പ​ടി ന​ൽ​കി​യാ​ലു​ട​ൻ ഡി​ജി​എ​സ്എ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കും. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്രാ​ഥ​മി​കാ​നു​മ​തി ചെ​റു​വ​ള്ളി​ക്കു ല​ഭി​ച്ച​ത് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു തെ​ളി​വാ​ണെ​ന്നാ​ണ് സ്പെ​ഷ​ൽ ഓ​ഫീ​സ​റു​ടെ അ​ഭി​പ്രാ​യം.‌
റ​ണ്‍​വേ​യ്ക്കു വീ​തി ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മം​ഗ​ളൂ​രു പോ​ലെ ടേ​ബി​ൾ​ടോ​പ് റ​ണ്‍​വേ വേ​ണ്ടി​വ​രു​മെ​ന്ന ത​ട​സ​മാ​ണ് ഡി​ജി​എ​സ്എ ഉ​യ​ർ​ത്തി​യ​ത്.
എ​ന്നാ​ൽ പ​ദ്ധ​തി​ക്ക് എ​തി​ര​ല്ലെ​ന്ന് ഉ​ട​മ​സ്ഥ​ർ സ​മ്മ​തി​ച്ചി​ട്ടു​ള്ള​തി​നാ​ൽ 2500 ഏ​ക്ക​ർ വി​ട്ടു​കി​ട്ടാ​ൻ പ്ര​യാ​സ​മു​ണ്ടാ​കി​ല്ലെ​ന്നും ടേ​ബി​ൾ​ടോ​പ്പ് റ​ണ്‍​വേ ഒ​ഴി​വാ​ക്കി മു​ന്നോ​ട്ടു പോ​കാ​നാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
സ​മീ​പ​ഗ്രാ​മ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന വാ​ദ​ഗ​തി​യും പ്ര​സ​ക്ത​മ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. നി​ർ​ദി​ഷ്ട സ്ഥ​ല​ത്തു​നി​ന്ന് എ​രു​മേ​ലി​യി​ലേ​ക്കു​ള്ള ദൂ​രം അ​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ്. ‌
സ​മീ​പ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സി​ഗ്്ന​ൽ സം​വി​ധാ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തെ ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വ​ള​ർ​ന്നി​ട്ടു​ള്ള​താ​യാ​ണ് മ​റ്റൊ​രു വി​ല​യി​രു​ത്ത​ൽ.
വി​മാ​ന​ത്താ​വ​ള​ത്തി​നു​വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ​യി​ൽ കോ​ട​തി​യാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. കേ​സി​ൽ ചേ​രാ​നു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ളി​ൽ അ​ടു​ത്ത​മാ​സം ഹൈ​ക്കോ​ട​തി​യി​ൽ വാ​ദം ആ​രം​ഭി​ക്കു​ക​യാ​ണ്. കേ​സി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്. വി​മാ​ന​ത്താ​വ​ളം സാ​ധ്യ​ത പ​രി​ഗ​ണി​ച്ചു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്കാ​ണ് സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​ത്. ‌
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​ണ്ണു​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.
സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ഡി​ജി​എ​സ്എ​യ്ക്കു ന​ൽ​ക​ണ​മെ​ങ്കി​ൽ എ​സ്റ്റേ​റ്റി​നു​ള്ളി​ൽ ക​യ​റി പ​ഠ​നം ആ​രം​ഭി​ക്ക​ണം. ഇ​തി​നാ​യി നി​ല​വി​ൽ എ​സ്റ്റേ​റ്റ് കൈ​വ​ശ​മു​ള്ള​വ​രു​ടെ അ​നു​മ​തി വേ​ണ്ടി​വ​രും. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും മു​ന്നോ​ട്ടു നീ​ങ്ങു​ക​യു​ള്ളൂ. ‌