പോ​ക്സോ കേ​സി​ൽ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, September 23, 2021 9:45 PM IST
കോ​ന്നി: പോ​ക്സോ കേ​സി​ൽ ഇ​ര​യാ​യ പ​തി​നാ​റു​കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സ​മീ​പ​വാ​സി​യെ ര​ണ്ടു​മാ​സം മു​ന്പ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്. സം​ഭ​വ​ത്തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യും അ​ച്ഛ​നും മു​ത്ത​ശി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് രാ​വി​ലെ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത​തെ​ന്ന് ക​രു​തു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പി​താ​വ് ജോ​ലി​ക്ക് പോ​കാ​നാ​യി ഉ​ണ​ർ​ന്ന​പ്പോ​ൾ ലൈ​റ്റ് ഇ​ട്ട​ത് പെ​ണ്‍​കു​ട്ടി​യാ​ണെ​ന്നും ഇ​തി​നു​ശേ​ഷം വീ​ണ്ടും ഉ​റ​ങ്ങാ​ൻ പോ​യി​രു​ന്നു​വെ​ന്നും മു​ത്ത​ശി പ​റ​യു​ന്നു. പി​ന്നീ​ട് എ​ട്ടോ​ടെ വീ​ണ്ടും ഉ​റ​ക്ക​മു​ണ​ർ​ന്ന​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടി​ല്ല. ഒ​ടു​വി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നും മു​ത്ത​ശി പ​റ​യു​ന്നു. കോ​ന്നി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.