മാ​ക്ഫാ​സ്റ്റി​ൽ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം
Thursday, September 23, 2021 9:45 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റി​ൽ നി​ന്നും 2018-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സു​വ​ർ​ണ മു​ദ്ര​ക​ൾ ന​ല്കി അ​നു​മോ​ദി​ച്ചു.
കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ, റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റൂ​ർ, കം​പ്യൂ​ട്ട​ർ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. റ്റി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.