പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ജ​ല്‍ ശ​ക്തി കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു ‌
Thursday, September 23, 2021 9:49 PM IST
പ​ത്ത​നം​തി​ട്ട: ക​ള​ക്ട​റേ​റ്റി​ലെ ഒ​ന്നാം നി​ല​യി​ല്‍ ആ​രം​ഭി​ച്ച ജ​ല്‍ ശ​ക്തി കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വി.​എ​സ്. കോ​ശി, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ന്ദീ​പ് കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌
ജ​ല്‍ ശ​ക്തി അ​ഭി​യാ​ന്‍ ക്യാ​ച്ച് ദി ​റെ​യി​ന്‍ കാ​ന്പെ​യ്ൻ 2021ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ല്‍ ജ​ല്‍ ശ​ക്തി കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ജ​ല്‍ ശ​ക്തി കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജ​ല​പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9113000357 എ​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ബ​ന്ധ​പ്പെ​ടാം. ജി​ല്ല​യി​ലെ ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ രീ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ​ര​മാ​വ​ധി മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച് ജ​ല​സ്രോ​ത​സു​ക​ള്‍ സം​ര​ക്ഷി​ക്കും. ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി ശാ​സ്ത്രീ​യ പ​ദ്ധ​തി ത​യാ​റാ​ക്കും. ഒ​രു ജ​ന്‍ ആ​ന്ദോ​ള​ന്‍ ആ​ക്കു​ന്ന​തി​ന് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. കു​ള​ങ്ങ​ള്‍, ത​ടാ​ക​ങ്ങ​ള്‍, ചെ​ക്ക് ഡാ​മു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ ഗൂ​ഗി​ള്‍ എ​ര്‍​ത്ത് പ്രോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ജി​യോ ടാ​ഗ് ചെ​യ്യും.‌
ജ​ല്‍ ശ​ക്തി കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ എ​ന്‍​ജി​നീ​യ​റിം​ഗ്, പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ജി​ഐ​എ​സ് വി​ദ​ഗ്ധ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ജ​ലാ​ശ​യ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ണ്ട്. ‌