പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം പ​രി​ഷ്ക​രി​ക്കും
Thursday, September 23, 2021 9:49 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ പു​തു​താ​യി നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങി. ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ ഘ​ട്ട​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞ. പ​രി​ഷ്കാ​ര​ങ്ങ​ളി​ലെ പ്രാ​യോ​ഗി​ക​ത​യും പ്ര​ശ്ന​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ പു​ന:​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​വ​യാ​ണ്. തൈ​ക്കാ​വ് സ്കൂ​ൾ ഭാ​ഗ​ത്തു​നി​ന്ന് താ​ഴേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്താ​തെ ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ​ക്കൂ​ടി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ​ത്ത​ണം.

പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് മോ​സ്ക് റോ​ഡ് വ​ഴി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ എ​ത്ത​ണം. അ​ബാ​ൻ ജം​ഗ്ഷ​ൻ - അ​ടൂ​ർ റോ​ഡി​ൽ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട ബ​സ് ബേ​യി​ൽ ത​ന്നെ ബ​സു​ക​ൾ നി​ർ​ത്ത​ണം. അ​ബാ​ൻ ജം​ഗ​ഷ​ൻ - മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പ് ക​ന​റാ ബാ​ങ്ക് ശാ​ഖ​യ്ക്കു മു​ന്നി​ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചു.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ -പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ന്‍റെ ഒ​രു വ​ശം പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സൗ​ക​ര്യം ഉ​ട​ൻ ഒ​രു​ക്കും.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ്

പ​ത്ത​നം​തി​ട്ട : ന​ഗ​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം കു​ട്ടി, ടൗ​ൺ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു അ​നി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി പൊ​തു​വാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വ്യാ​പാ​രി​ക​ളും പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കാ​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ച​ർ​ച്ച കൂ​ടാ​തെ​യാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.