പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ അ​ഭാ​വം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Friday, September 24, 2021 10:05 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന​മൊ​ട്ടാ​കെ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​ന്നി​ട്ടും ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​റ്റ​ത്തി​നൊ​രു​ങ്ങാ​തെ റെ​യി​ൽ​വേ.പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​തും എ​ക്സ്പ്ര​സ് സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ക്കു​ക​യും ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ലാ​താ​യി. കൊ​ല്ലം - കോ​ട്ട​യം പാ​സ​ഞ്ച​ർ, സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് അ​ധി​കൃ​ത​ർ ഇ​പ്പോ​ഴും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. നി​ല​വി​ൽ മെ​മു​വി​ന് മാ​ത്ര​മാ​ണ് സീ​സ​ണ്‍ ടി​ക്ക​റ്റ് ആ​രം​ഭി​ച്ച​ത്. മെ​മു ട്രെ​യി​നു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ നി​ര​ക്കാ​ണ്.
മെ​മു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഹാ​ൾ​ട് സ്റ്റേ​ഷ​നു​ക​ൾ പാ​ടെ അ​വ​ഗ​ണി​ച്ചു. ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന പ​ല ത​വ​ണ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു അ​നു​കൂ​ല നി​ല​പാ​ടു​ക​ളും റെ​യി​ൽ​വേ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് 24 മു​ത​ൽ നി​ർ​ത്തി​വ​ച്ച സ​ർ​വീ​സു​ക​ളി​ല​ധി​ക​വും പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പാ​സ​ഞ്ച​ർ, മെ​മു സ​ർ​വീ​സു​ക​ൾ, സീ​സ​ണ്‍ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ നി​ന്ന് ടി​ക്ക​റ്റെ​ടു​ക്ക​ൽ, അ​ണ്‍​റി​സേ​ർ​വ്ഡ് കോ​ച്ച് തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളൊ​ന്നും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.
സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​നാ​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ​ക്ക് സ​ർ​വീ​സി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​മി​ല്ല. ഇ​പ്പോ​ൾ ഒ​രു ദി​വ​സം റി​സ​ർ​വേ​ഷ​ൻ ചാ​ർ​ജും ഐ​ആ​ർ​സി​ടി​സി സ​ർ​വീ​സ് ചാ​ർ​ജു​ക​ളും അ​ട​ക്കം ന​ല്ലൊ​രു തു​ക​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ചെ​ല​വാ​കു​ന്ന​ത്.​
നി​ല​വി​ൽ മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് മാ​സ​ത്തി​ൽ 12 ത​വ​ണ​യും അ​ല്ലാ​ത്ത​വ​ർ​ക്ക് ആ​റ് ത​വ​ണ​യും ടി​ക്ക​റ്റെ​ടു​ക്കാം.
സ്ഥി​രം യാ​ത്ര​ക്കാ​ർ ബാ​ക്കി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ ക്യൂ ​നി​ൽ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ ഫോ​ണ്‍ ന​ന്പ​രി​നെ ആ​ശ്ര​യി​ക്ക​ണം.
ഇ​തൊ​ഴി​വാ​ക്കാ​ൻ നി​ല​വി​ലെ സ്പെ​ഷ​ൽ നി​ര​ക്കി​ലെ​ങ്കി​ലും റി​സ​ർ​വ്ഡ് സീ​സ​ണ്‍ ടി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.