സീ​ത​ത്തോ​ട് ബാ​ങ്ക് അ​ഴി​മ​തി: യു​ഡി​എ​ഫ് സ​മ​ര​ത്തി​ലേ​ക്ക്
Friday, September 24, 2021 10:05 PM IST
കോ​ന്നി: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​തി​നു പി​ന്നി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യ്ക്കു​ള്ള ബ​ന്ധം വെ​ളി​ച്ച​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക്.ആ​ദ്യ​ഘ​ട്ട സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30ന് ​വാ​ർ​ഡു​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കാ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബി​ൻ പീ​റ്റ​ർ, ജോ​സ്, അ​ലി മു​ള​ന്ത​റ, സ​ജി കൊ​ട്ട​ക്കാ​ട്, ഹ​രി​കു​മാ​ർ പൂ​തം​ങ്ക​ര, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, സ​ലീം പി. ​ചാ​ക്കോ, റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത്, ര​തീ​ഷ് സീ​ത​ത്തോ​ട്, ജോ​യ​ൽ മു​ക്ക​ര​ണ​ത്ത്, കെ.​പി. തോ​മ​സ്,റോ​ജി ഏ​ബ്ര​ഹാം, ജി.​ശ്രീ​കു​മാ​ർ , എ​സ്.​പി.. സ​ജ​ൻ, രാ​ജ​ൻ, അ​യൂ​ബ്, ഐ​വാ​ൻ വ​ക​യാ​ർ, മോ​ൻ​സി ഡാ​നി​യ​ൽ, ഷെ​മീ​ർ ആ​ങ്ങ​മൂ​ഴി, അ​ല​ൻ ജി​യോ​മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.