ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു ‌
Saturday, September 25, 2021 10:58 PM IST
‌പ​ത്ത​നം​തി​ട്ട: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. ന​വ​ജാ​ത ശി​ശു​വി​ന്‍റെ മാ​താ​വ്, കാ​മു​ക​ൻ, ന​വ​ജാ​ത ശി​ശു​വി​ന്‍റെ മു​ത്ത​ശി എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നം​തി​ട്ട ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി വെ​റു​തെ​വി​ട്ട​ത്.
2012 ഓ​ഗ​സ്റ്റ് 31ന് ​ഉ​ച്ച​യ്ക്കു യു​വ​തി പ്ര​സ​വി​ച്ച കു​ഞ്ഞി​നെ വീ​ട്ടി​ൽ​വ​ച്ചു​ത​ന്നെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ഴി​ച്ചു​മൂ​ടി​യെ​ന്നാ​ണ് കേ​സ്. വ​ട​ശേ​രി​ക്ക​ര പോ​ലീ​സാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്. ഫോ​റ​ൻ​സി​ക് ലാ​ബോ​റ​ട്ട​റി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഫോ​റ​ൻ​സി​ക് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സ​ർ​ജ​ൻ, ഐ​ഡി​യ സെ​ല്ലു​ല​ർ ലി​മി​റ്റ​ഡി​ന്‍റെ കേ​ര​ള നോ​ഡ​ൽ ഓ​ഫീ​സ​ർ തു​ട​ങ്ങി 28 സാ​ക്ഷി​ക​ളെ​യാ​ണ് കേ​സി​ൽ വി​സ്ത​രി​ച്ച​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ അ​നി​ൽ പി. ​നാ​യ​രും മൂ​ന്നാം പ്ര​തി​ക്കു​വേ​ണ്ടി വി​ൽ​സ​ണ്‍ വേ​ണാ​ടും കോ​ട​തി​ൽ ഹാ​ജ​രാ​യി. ‌