ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ള്‍ സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി സ്ഥാ​പി​ക്കാ​നാ​കും ‌
Saturday, September 25, 2021 11:02 PM IST
പ​ത്ത​നം​തി​ട്ട: നൂ​ത​ന ജ​ല​സേ​ച​ന രീ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ജ​ല ഉ​പ​യോ​ഗ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക, ഉ​യ​ര്‍​ന്ന ഉ​ത്പാ​ദ​നം ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന 2021-22 പ​ദ്ധ​തി​യി​ലൂ​ടെ സൂ​ക്ഷ്മ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി സ്ഥാ​പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഡ്രി​പ്പ്, സിം​ഗ്‌​ള​ര്‍ എ​ന്നീ ആ​ധു​നി​ക ജ​ല​സേ​ച​ന രീ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു. ‌
ചെ​റു​കി​ട നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍​ക്ക് പ​ദ്ധ​തി ചെ​ല​വി​ന്‍റെ അ​നു​വ​ദ​നീ​യ​മാ​യ തു​ക​യു​ടെ 80 ശ​ത​മാ​ന​വും മ​റ്റു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് 70 ശ​ത​മാ​ന​വും പ​ദ്ധ​തി നി​ബ​ന്ധ​ന​ക​ളോ​ടെ ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​രു​ടെ ആ​ധാ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, കൃ​ഷി ഭൂ​മി, വി​ള​ക​ള്‍, ബാ​ങ്ക് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. ‌
അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് ജി​ല്ല​യി​ലെ കൃ​ഷി ഭ​വ​നു​ക​ളി​ലും കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​വു​മാ​യോ, അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യോ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8281211692, 9447013900. ‌