കാ​ട്ടു​പ​ന്നി​ക്കു പി​ന്നാ​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കു​ര​ങ്ങുശ​ല്യം ‌
Sunday, September 26, 2021 9:03 PM IST
റാ​ന്നി: കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പി​ന്നാ​ലെ കു​ര​ങ്ങു​ക​ളും ക​ര്‍​ഷ​ക​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും ഭീ​ക്ഷ​ണി​യാ​കു​ന്നു. കീ​ക്കൊ​ഴൂ​ര്‍, കൂ​നം​ത​ടം, റാ​ന്നി വൈ​ക്കം മേ​ഖ​ല​ക​ളി​ലാ​ണ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വാ​ന​ര​ക്കൂ​ട്ടും നാ​ട്ടി​ല്‍ ശ​ല്യ​ക്കാ​രാ​യി മാ​റു​ന്ന​ത്.
തെ​ങ്ങു​ക​ളി​ല്‍ ക​യ​റി തേ​ങ്ങ​ക​ള്‍ മു​ഴു​വ​ന്‍ അ​ട​ര്‍​ത്തി ക​ള​യു​ക​യാ​ണ്. ക​രി​ക്കു പോ​ലും നി​ര്‍​ത്താ​തെ​യാ​ണ് ആ​ക്ര​മ​ണം. കാ​ട്ടു​പ​ന്നി​ക​ള്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നു പി​ന്നാ​ലെ കു​രു​ങ്ങു​ക​ളും എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ ചി​ര​ട്ട​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന വാ​ന​ര​ക്കൂ​ട്ടം ആ​ളു​ക​ള്‍​ക്കു നേ​രെ​യും തി​രി​യു​ന്നു​ണ്ട്. വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ‌