ഓ​മ​ല്ലൂ​ര്‍ മു​ള്ള​നി​ക്കാ​ട് ചേ​റ്റൂ​ര്‍ ഏ​ല പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​കൃഷി ആ​രം​ഭി​ച്ചു
Sunday, September 26, 2021 9:06 PM IST
‌‌ഓ​മ​ല്ലൂ​ര്‍: മു​ള്ള​നി​ക്കാ​ട് ചേ​റ്റൂ​ര്‍ ഏ​ല പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​വി​ത്തി​ടീ​ല്‍ ന​ട​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ല്‍ ന​ട​ന്ന വി​ത്തീ​ടി​ല്‍ ക​ര്‍​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ഇ​ന്ദി​രാ​ദേ​വി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ലും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യി​ട്ടാ​ണ് കൃ​ഷി ന​ട​പ്പി​ലാ​ക്കി​യ​ത്. ആ​റ് ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് പ​ഴ​യ​രീ​തി​യി​ലു​ള്ള കൃ​ഷി​യാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. വ​ര​മ്പ് വെ​ട്ടി വെ​ള്ളം ത​ട​ഞ്ഞു​നി​ര്‍​ത്തി കൂ​ടു​ത​ല്‍ വെ​ള്ള​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പൈ​പ്പു​വ​ഴി വെ​ള്ളം എ​ത്തി​ച്ച് കൃ​ഷി ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഇ​ത്. ചേ​റ്റൂ​ര്‍ പാ​ട​ശേ​ഖ​ര​ണ സ​മി​തി​യാ​ണ് നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ‌
കൃ​ഷി ഓ​ഫീ​സ​ര്‍ സി.​എ​സ് ച​ന്ദ്ര​ലേ​ഖ, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ എ​സ്.​മ​നോ​ജ് കു​മാ​ര്‍, എ​ന്‍ മി​ഥു​ന്‍, പാ​ട​ശേ​ഖ​ര പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ്, പാ​ട​ശേ​ഖ​രം അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ലൂ​ക്ക്, മ​ദ​ന​രാ​ജ​കു​റു​പ്പ്, വ​ര്‍​ഗീ​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌