പോ​ത്ത​ൻ​കോ​ട് സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ‌
Monday, September 27, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് നോ​ക്കു​കൂ​ലി വി​ഷ​യ​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ന് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ​കാ​രി​ൽ നി​ന്ന് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രൈ​വ​റ്റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ആ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.നോ​ക്കു​കൂ​ലി നി​ർ​ത്ത​ലാ​യി എ​ന്ന് സ​ർ​ക്കാ​രും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്പോ​ഴും സം​സ്ഥാ​ന​ത്തു​ട​നീ​ളം ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഈ ​സ​ന്പ്ര​ദാ​യം തു​ട​രു​ന്നു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.‌
നി​രോ​ധി​ക്ക​പ്പെ​ട്ട നോ​ക്കു​കൂ​ലി തു​ട​രു​ക​യും ക​രാ​റു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​വ​യെ അ​മ​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ് കു​മാ​ർ യ​ശോ​ധ​ര​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ർ​ജ് മാ​ത്യൂ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി സാ​ഗ​ർ ഷ​റീ​ഫ്, ട്ര​ഷ​റാ​ർ വി​പി​ൻ തോ​മ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.