കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് 30ന് ‌
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 86 സേ​നാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡും 30നു ​മ​ണി​യാ​ർ കെ​എ​പി ബ​റ്റാ​ലി​യ​ൻ ക്യാ​ന്പി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കെ​ടു​ക്കും.
ഡി​ജി​പി അ​നി​ൽ കാ​ന്ത്, ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി കെ. ​പ​ത്മ​കു​മാ​ർ, ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി പി. ​പ്ര​കാ​ശ് എ​ന്നി​വ​രും ഓ​ണ്‍​ലൈ​നാ​യി പ​ങ്കു​ചേ​രും. രാ​വി​ലെ 8.25 മു​ത​ൽ ക​ഐ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് ബോ​ബി കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും ച​ട​ങ്ങു​ക​ൾ. ‌

നി​ല്പ് സ​മ​രം ന​ട​ത്തും

പ​ത്ത​നം​തി​ട്ട: ഐ​എ​ന്‍​ടി​യു​സി നേ​തൃ​ത്വ​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ 30നു ​നി​ല്പ് സ​മ​രം ന​ട​ത്തും. കേ​ര​ള​ത്തി​ല്‍ 'തോ​ട്ടം തൊ​ഴി​ലാ​ളി​ക്കൊ​രു ഭ​വ​നം ' പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​ക, എ​സ്റ്റേ​റ്റു​ക​ളി​ല്‍ നെ​റ്റ് വ​ര്‍​ക്ക് ക​വ​റേ​ജ് ല​ഭ്യ​മാ​ക്കി ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തെ സ​ഹാ​യി​ക്കു​ക, കു​റ​ഞ്ഞ വേ​ത​നം 700 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു എ​ല്ലാ തോ​ട്ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ള്‍ നി​ല്‍​പ് സ​മ​രം ന​ട​ത്തു​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ്‌​കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ അ​റി​യി​ച്ചു.