സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ന​ട​ത്തി
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ മു​ൻ ചെ​യ​ർ​മാ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സി. ​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.‌ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി ചാ​ണ്ട​പ്പി​ള്ള, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മോ​ൻ ജേ​ക്ക​ബ്, സ​ജി കൂ​ടാ​ര​ത്തി​ൽ, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, പാ​ർ​ട്ടി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു അ​ല​ക്സ് മാ​ത്യു, ടോ​ണി കു​ര്യ​ൻ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ഫ് ബി​ജു ഈ​ശോ, ഫി​ജി ഫെ​ലി​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ‌

പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ പ​ത്ത​നം​തി​ട്ട സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സ് (സ്റ്റാ​സ്) കോ​ള​ജി​ല്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​സി​എ എ​ന്നീ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. അ​ര്‍​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഫോ​ണ്‍: 9446302066, 04682224785. ‌