ട്രാ​ക്കോ കേ​ബി​ൾ ക​ന്പ​നി​യി​ൽ മൂ​ന്ന് യൂ​ണി​യ​നു​ക​ൾ​ക്ക് അം​ഗീ​കാ​രം
Tuesday, October 12, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ട്രാ​ക്കോ കേ​ബി​ൾ ക​ന്പ​നി​യി​ൽ ന​ട​ത്തി​യ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ ഹി​ത പ​രി​ശോ​ധ​ന​യി​ൽ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​സ്ടി​യു യൂ​ണി​യ​നു​ക​ൾ​ക്ക് അം​ഗീ​കാ​രം. 44.66 ശ​ത​മാ​നം വോ​ട്ടു നേ​ടി ട്രാ​ക്കോ കേ​ബി​ൾ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി​ഐ​ടി​യു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
ട്രാ​ക്കോ കേ​ബി​ൾ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി​ക്ക് 24.66 ശ​ത​മാ​ന​വും ട്രാ​ക്കോ കേ​ബി​ൾ എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​സ്ടി യൂ​ണി​യ​ന് 16.66 ശ​ത​മാ​ന​വും വോ​ട്ട് ല​ഭി​ച്ചു. വ​ര​ണാ​ധി​കാ​രി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എം. ജോ​വി​ൻ, ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സ​ർ എ​സ്. സു​രാ​ജ്, അ​സി. ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എ​സ്.​സു​രേ​ഷ്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ടി. ​ആ​ർ.​ബി​ജു​രാ​ജ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.