കോ​ന്നി മ​ണ്ഡ​ല​ത്തി​ന് 400 കോ​ടി​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി
Tuesday, October 12, 2021 10:31 PM IST
കോ​ന്നി: കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി ആ​വി​ഷ്‌​ക​രി​ച്ച 400 കോ​ടി​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ജ​ല അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ​ദ്ധ​തി​ക​ള്‍​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മൂ​ലം മി​ക്ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും ഫ​ല​പ്ര​ദ​മ​ല്ല. പ​മ്പ് ഹൗ​സു​ക​ളു​ടെ ത​ക​ര്‍​ച്ച​യും മോ​ട്ടോ​റു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​ക്കു​റ​വും പൈ​പ്പ് ലൈ​നു​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യ പൊ​ട്ട​ലും ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പു​തി​യ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യ​ത്.
പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ കോ​ന്നി​യു​ടെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് 107 കോ​ടി രൂ​പ​യു​ടെ ഡി​ഇ​ആ​റാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 6972 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യി​ല്‍ നി​ന്നും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കും. നി​ല​വി​ലു​ള്ള ത​ണ്ണി​ത്തോ​ട് പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. 13.34 കോ​ടി​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ക. 3499 കു​ടും​ബ​ങ്ങ​ള്‍​ക്കു കൂ​ടി പ​ദ്ധ​തി മു​ഖേ​ന ക​ണ​ക്ഷ​ന്‍ ല​ഭി​ക്കും.

ചി​റ്റാ​ര്‍ പ​ദ്ധ​തി​യു​ടെ​യും ഡി​ഇ​ആ​ര്‍ ത​യാ​റാ​യി​ട്ടു​ണ്ട്. 41.5 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ല​ഞ്ഞൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം പ​ദ്ധ​തി​ക്കാ​യി 28.55 കോ​ടി​യു​ടെ പ​ദ്ധ​തി​യ്ക്കും ഡി​ഇ​ആ​ര്‍ ത​യാ​റാ​യി. 3000 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന​ത്. ക​ല​ഞ്ഞൂ​ര്‍, അ​രു​വാ​പ്പു​ലം പ​ദ്ധ​തി​യി​ല്‍ 2379 കു​ടും​ബ​ങ്ങ​ള്‍​ക്കും ക​ണ​ക്ഷ​ന്‍ ല​ഭി​ക്കും. അ​രു​വാ​പ്പു​ലം. കോ​ന്നി പ​ദ്ധ​തി​യി​ല്‍ 2340 കും​ബ​ങ്ങ​ള്‍​ക്കും, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ദ്ധ​തി വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ 1248 കു​ടും​ബ​ങ്ങ​ള്‍​ക്കും ക​ണ​ക്ഷ​ന്‍ ല​ഭി​ക്കും. ഇ​തി​നാ​യി 117.4 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്.

പ്ര​മാ​ടം കു​ടി​വെ​ള്ള പ​ദ്ധ​തി​യ്ക്ക് 78.53 കോ​ടി​യു​ടെ ഡി​ഇ​ആ​റാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്. 9669 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ക. നി​ല​വി​ലു​ള്ള വ​ള്ളി​ക്കോ​ട് പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം.

മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട സീ​ത​ത്തോ​ട്ടി​ൽ നി​ന്നും നി​ല​യ്ക്ക​ൽ മേ​ഖ​ല​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

സീ​ത​ത്തോ​ട് - ആ​ങ്ങ​മൂ​ഴി - നി​ല​യ്ക്ക​ൽ - പ്ലാ​പ്പ​ള്ളി റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പ് ഇ​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഏ​റെ​നാ​ളു​ക​ളാ​യി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണി​വ. ഇ​പ്പോ​ഴും കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പ​ല​യി​ട​ത്തും ഇ​ടാ​നു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പൈ​പ്പ് ഇ​ടാ​നാ​യി ഒ​രാ​ഴ്ച​ത്തെ സാ​വ​കാ​ശം കൂ​ടി അ​നു​വ​ദി​ച്ച​ത്.