ഉ​പ്പേ​രി പെ​രു​മ​യ്ക്ക് പ​ദ്ധ​തി​യു​മാ​യി റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ‌
Tuesday, October 12, 2021 10:32 PM IST
റാ​ന്നി: മ​ല​യോ​ര മേ​ഖ​ല​യു​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന വി​വി​ധ​ത​രം ഉ​പ്പേ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ർ​മി​ച്ച് വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ നൂ​ത​ന പ​ദ്ധ​തി​യു​മാ​യി റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.
ബ്ലോ​ക്ക് ലെ​വ​ല്‍ ഫാ​ര്‍​മേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ എ​ന്ന ക​ര്‍​ഷ​ക​രു​ടെ ര​ജി​സ്ട്രേ​ഡ് സൊ​സൈ​റ്റി​ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ചി​പ്സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് 2021-22ലെ ​പ​ദ്ധ​തി​വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ‌
പൂ​ര്‍​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക്ക് മെ​ഷീ​നി​ല്‍ ചി​പ്സ് നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മാ​ണൊ​രു​ക്കു​ക. ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ന്യാ​യ​വി​ല​യ്ക്ക് ഏ​ത്ത​ക്കാ​യ ഉ​ള്‍​പ്പെ​ടെ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി ചി​പ്സ് നി​ർ​മാ​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി ഈ ​വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ഗോ​പി പ​റ​ഞ്ഞു. ‌‌