നാ​ടി​നു കൈ​ത്താ​ങ്ങാ​യി അ​ത്തി​ക്ക​യം ബ്ര​ദേ​ർ​സ് വാ​ട്സ് ആപ്പ് ഗ്രൂ​പ്പ് ‌
Wednesday, October 13, 2021 11:23 PM IST
റാ​ന്നി: ഒ​രു നാ​ടി​ന്‍റെ പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​കു​ക​യും ചെ​യ്തു കൊ​ണ്ട് ആ ​നാ​ടി​ന് ത​ന്നെ മാ​തൃ​ക​യാ​കു​ക​യാ​ണ് അ​ത്തി​ക്ക​യം ബ്ര​ദേ​ർ​സ് എ​ന്ന വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ.
ഒ​രു മാ​സം കൊ​ണ്ട് മൂ​ന്നു പേ​ർ​ക്കാ​യി ര​ണ്ടു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
ഇ​ന്ന​ലെ അ​ത്തി​ക്ക​യ​ത്തു​ള്ള ജി​നു എ​ന്ന യു​വാ​വി​ന് ചി​ക​ിത്സ​ാസ​ഹാ​യം ന​ൽ​കു​ക​യും കൊ​ടു​ത്ത തു​ക​യി​ൽ നി​ന്നും ആ ​യു​വാ​വ് 25000 രൂ​പ, ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 27ദി​വ​സം പ്രാ​യ​മാ​യ മി​യ മാ​ത്യു എ​ന്ന ബാ​ലി​ക​യു​ടെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടി ന​ൽ​കാ​ൻ തി​രി​കെ ഏ​ല്പി​ക്കു​ക​യും ചെ​യ്തു. അ​തോ​ടൊ​പ്പം ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും കൂ​ടെ ശേ​ഖ​രി​ക്കു​ന്ന തു​ക​യും ചേ​ർ​ത്തു മി​യ മോ​ളു​ടെ ചി​കി​ത്സ​യ്ക്കു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ‌‌