പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു ‌
Wednesday, October 13, 2021 11:23 PM IST
അ​ടൂ​ർ: സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​ർ പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.‌
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യ​പ്പോ​ൾ ക​യ​റി​യ വെ​ള്ളം ഇ​പ്പോ​ഴും പ​റ്റി​യി​ട്ടി​ല്ല. സെ​ൻ​ട്ര​ൽ മൈ​താ​ന​ത്തി​ന് സ​മീ​പ​മു​ള്ള ഓ​ട​യും കി​ഴ​ക്കു​ള്ള ഓ​ട​യും വെ​ള്ളം പ​റ്റി​യ​പ്പോ​ൾ കാ​ണു​ന്ന​ത് കു​ന്നുകൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​ട നി​ർ​മാ​ണ വേ​സ്റ്റു​മാ​ണ്. ഉ​ട​ൻ അ​ത്‌ മാ​റ്റി വെ​ള്ളം ഒ​ഴു​കു​ന്ന​തി​നു​ള്ള പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ൽ​കി​യ ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു ചി​റ​ക്ക​രോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ കാ​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ഗോ​പു ക​രു​വാ​റ്റ, സു​നി​ൽ കു​മാ​ർ, രാ​ജേ​ഷ് ബി, ​സ​തീ​ഷ് കേ​ളി, സ​ലാ​വു​ദീ​ൻ, ഗോ​പി​നാ​ഥ്, മാ​ത്യു തോ​ണ്ട​ലി​ൽ, എ​ബി തോ​മ​സ്, നി​തീ​ഷ് പ​ന്നി​വി​ഴ, നെ​സ്മ​ൽ കാ​വി​ള​യി​ൽ, ടോം ​തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌ജ​ന്മ​ദി​ന വാ​ർ​ഷി​കം ‌

പ​ത്ത​നം​തി​ട്ട: കേ​ര​ള കാ​യി​ക ച​രി​ത്ര​ത്തി​ന്‍റെ പി​താ​വ് കേ​ണ​ൽ ഗോ​ദ​വ​ർ​മ രാ​ജ​യു​ടെ 113-ാം ജ​ന്മ​ദി​ന വാ​ർ​ഷി​കം കേ​ര​ള സ്പോ​ർ​ട്സ് ഡേ​യാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ജ​ന്മ​ദി​ന വാ​ർ​ഷി​കം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, എ​ൻ. പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ, ആ​ർ. ഷൈ​ൻ, അ​മൃ​ത​രാ​ജ്, രാ​ജു എ​ബ്ര​ഹാം, റോ​ബി​ൻ വി​ള​വി​നാ​ൽ, ത​ങ്ക​പ്പ​ൻ പി. ​ജോ​സ​ഫ്, റോ​സ​മ്മ മാ​ത്യു, ജ​ഗ​ദീ​ഷ് കൃ​ഷ്ണ​ൻ, വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌