ആം​ബു​ല​ൻ​സി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തു ചോ​ദ്യം ചെ​യ്ത​തി​നെ​ച്ചൊ​ല്ലി മ​ർ​ദ​നം ‌
Friday, October 15, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ആം​ബു​ല​ൻ​സി​ലാ​ണ് വ​ട​ശേ​രി​ക്ക​ര​യി​ലെ മ​ത്സ്യ​, ഇറച്ചിക്കോഴി വി​ല്പ​ന കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ പോ​സ്റ്റ​ർ പ​തി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.കോ​വി​ഡ് കാ​ല​ത്ത് ത​ല​ങ്ങും വി​ല​ങ്ങും പ​ണം വാ​ങ്ങി​യും സേ​വ​ന​മാ​യും രാ​പ​ക​ലി​ല്ലാ​തെ ഓ​ടി​യ ആം​ബു​ല​ൻ​സാ​ണി​ത്.‌
മീ​നും കോ​ഴി​യും വി​ല്പ​ന ന​ട​ത്തു​ന്ന ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത​തി​നാ​ണ് കോ​ഴി​യു​ടെ​യും മീ​നി​ന്‍റെ​യും വി​ല എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തെ​ന്നു പ​റ​യു​ന്നു. ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച പൊ​ന്നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആം​ബു​ല​ൻ​സ്. ‌
ഇ​ത് ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​റെ​യും പൊ​ന്നു​വി​ന്‍റെ സൃ​ഹൃ​ത്തു​ക്ക​ളെ​യു​മാ​ണ് മ​ത്സ്യ​വി​ല്പ​ന​ക്കാ​ർ മ​ർ​ദ്ദി​ച്ച​ത്.‌
പ​രി​ക്കേ​റ്റ ഇ​വ​ർ റാ​ന്നി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​മ​റി​ഞ്ഞ് പെ​രു​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടും തെ​രു​വ് ഗു​ണ്ട​ക​ളെ​പ്പോ​ലെ പെ​രു​മാ​റി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.സ​മീ​പ​കാ​ല​ത്ത് തു​ട​ങ്ങി​യ മ​ത്സ്യ​വ്യാ​പാ​ര സ്ഥാ​പ​ന​മാ​ണി​ത്. എ​ന്നാ​ൽ ആം​ബു​ല​ൻ​സ് പാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​മാ​ക​ട്ടെ വ​ർ​ഷ​ങ്ങ​ളാ​യി ടാ​ക്സി സ്റ്റാ​ൻ​ഡു​മാ​ണ്. മത്സ്യ, മാംസ വ്യാപാരശാലയ്ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​മാ​ണ് ആം​ബു​ല​ൻ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു. ‌