‌മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള രാ​ത്രി യാ​ത്ര​യും വി​നോ​ദ സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ചു
Saturday, October 16, 2021 10:00 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​മു​ള്ള എ​ല്ലാ യാ​ത്ര​ക​ളും രാ​ത്രി ഏ​ഴു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യും തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യു​ള്ള ക​യാ​ക്കിം​ഗ്,കു​ട്ട വ​ഞ്ചി സ​വാ​രി, ബോ​ട്ടിം​ഗ് എ​ന്നി​വ​യും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.കോ​വി​ഡ്, ദു​ര​ന്ത നി​വാ​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഈ ​നി​രോ​ധ​നം ബാ​ധ​ക​മ​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നും ഇ​ന്നും നാ​ളെ​യും നി​രോ​ധ​ന​മു​ണ്ട്.