കു​ത്തി​യൊ​ഴു​കി മ​ണി​മ​ല​യാ​ര്‍, ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ല്‍
Sunday, October 17, 2021 10:34 PM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റി​ന്‍റെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ഇ​ല്ലാ​ത്ത പ്ര​ള​യ​മാ​ണ് തീ​ര​ങ്ങ​ള്‍​ക്കു സ​മ്മാ​നി​ച്ച​ത്. ക​ല്ലൂ​പ്പാ​റ​യി​ല്‍ മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 9.09 മീ​റ്റ​റാ​ണ്. ഇ​താ​ക​ട്ടെ ന​ദി​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ജ​ല​നി​ര​പ്പാ​ണ്.
ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ണി​മ​ല​യാ​റ്റി​ലെ ക​ല്ലൂ​പ്പാ​റ​യി​ല്‍ ല​ഭ്യ​മാ​യ ക​ണ​ക്കി​ല്‍ 4.9 മീ​റ്റ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. അ​പ​ക​ട​ര​മാ​യ ജ​ല​നി​ര​പ്പ് ആ​റ് മീ​റ്റ​റും ഇ​തേ​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ര്‍​ന്ന ജ​ല​നി​ര​പ്പ് 9.64 മീ​റ്റ​റു​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് ന​ദി​യു​ടെ ജ​ല​നി​ര​പ്പ് 9.09 മീ​റ്റ​റി​ലെ​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ത് 8.88 മീ​റ്റ​റി​ലേ​ക്ക് താ​ഴ്ന്ന​ത് നേ​രി​യ ആ​ശ്വാ​സ​മാ​യി.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മ​ണി​മ​ല​യാ​ര്‍ ക​ട​ന്നു​പോ​കു​ന്ന കോ​ട്ടാ​ങ്ങ​ല്‍ മു​ത​ല്‍ കു​റ്റൂ​ര്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍​ക്കാ​ണ് ന​ഷ്ട​മേ​റെ​യും ഉ​ണ്ടാ​യ​ത്. അ​പ്പ​ര്‍​കു​ട്ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തി​ന്റെ ദു​രി​തം നേ​രി​ട്ടു തു​ട​ങ്ങി.
ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ മ​ണി​മ​ല​യാ​ര്‍ നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലും കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യും കാ​ര​ണം ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു. മ​ണി​മ​ല​യാ​റി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ 266, മു​ണ്ട​ക്ക​യം 347, ബോ​യ്‌​സ് എ​സ്‌​റ്റേ​റ്റ് 290 മി​ല്ലി​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ മ​ഴ പെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ഇ​ല്ലാ​തി​രു​ന്ന മ​ഴ​യാ​ണ് ഇ​ത്.