കൈ​പ്പ​ട്ടൂ​ര്‍ പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മെ​ന്ന് ആ​ശ​ങ്ക
Sunday, October 17, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ര്‍ - പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍ അ​ച്ച​ന്‍​കോ​വി​ലാ​റി​നു കു​റു​കെ​യു​ള്ള കൈ​പ്പ​ട്ടൂ​ര്‍ പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്ത് വി​ള്ള​ല്‍ വീ​ണ് വ​ന്‍ മ​ണ്ണൊ​ലി​പ്പ് രൂ​പ​പ്പെ​ട്ട​തു​മൂ​ലം പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മെ​ന്ന് ആ​ശ​ങ്ക. പ​ത്തു വ​ര്‍​ഷം മു​മ്പ് ഇ​തെ സ്ഥ​ല​ത്ത് അ​പ്രോ​ച്ച് റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രു​ന്നു. ​പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് വ​ശ​ത്ത് ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് അ​പ്രോ​ച്ച് റോ​ഡ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. പാ​ല​ത്തോ​ടു ചേ​രു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ല്‍ വ​ലി​യ തോ​തി​ല്‍ വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ്രോ​ച്ച് റോ​ഡി​ന്റെ ക​രി​ങ്ക​ല്‍ ഭി​ത്തി ഇ​ള​കി മാ​റി അ​തു​വ​ഴി വ​ന്‍​തോ​തി​ല്‍ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം ഒ​രു ലോ​ഡ് മ​ണ്ണ് ഇ​വി​ടെ നി​ന്ന് കോ​രി മാ​റ്റി​യ​താ​യി പാ​ല​ത്തി​ന് അ​ടി​യി​ല്‍ താ​മ​സി​ ക്കു​ന്ന വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​ഞ്ചോ​ളം കു​ടു​ബ​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, പ​ത്ത​നം​തി​ട്ട എ​സ്‌​ഐ ബി​ജു, പി​ഡ​ബ്ല്യു​ഡി എ​ന്‍​ജി​നീ​യ​ര്‍ സു​രേ​ഷ് കു​മാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.