പ​ത്ത​നം​തി​ട്ട ന​ഗ​ര​വും പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍
Sunday, October 17, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍. ജി​ല്ലാ സ്റ്റേ​ഡി​യം പൂ​ര്‍​ണ​മാ​യി മു​ങ്ങി. സ്റ്റേ​ഡി​യ​ത്തി​ലെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ലും വെ​ള്ളം ക​യ​റി. ഓ​ഫീ​സി​ല്‍ നി​ന്ന് ഇ​ന്ന​ലെ സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു​മാ​റ്റി.

അ​ഴൂ​ര്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്, മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യം, മേ​രി​മാ​ത സ്‌​കൂ​ള്‍ അ​ങ്ക​ണം എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കു​മ്പ​ഴ ഭാ​ഗ​ത്തും പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ണ്ട്. കു​മ്പ​ഴ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. വെ​ട്ടൂ​ര്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.

ക​ല്ല​റ​ക്ക​ട​വ്, വ​ല​ഞ്ചു​ഴി, അ​ഴൂ​ര്‍, കൊ​ടും​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. 150 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യി. വ​ല​ഞ്ചു​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു.കോ​ള​നി​യി​ല്‍ ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ എ. ​സു​രേ​ഷ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ ഷീ​ന രാ​ജേ​ഷ് , മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​ത സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.