ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ അ​നു​സ്മ​ര​ണം ഇ​ന്ന്
Sunday, October 17, 2021 10:34 PM IST
തി​രു​വ​ല്ല: ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല കൊ​മ്പാ​ടി ക്യാ​മ്പ് സ്റ്റ​ഡി സെ​ന്‍റ​റി​ല്‍ ന​ട​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​സി പ്ര​സി​ഡ​ന്റ് ബി​ഷ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ബി​സി​ഐ വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​മേ​രി​ക്ക​ന്‍ ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ.​അ​ല​ക്‌​സാ​ണ്ട​ര്‍ ജെ.​കു​ര്യ​ന്‍ മു​ഖ്യാ​തി​ഥിയാ​യി​രി​ക്കും. കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്തോ​മ​സ് സാ​മു​വേ​ല്‍, മാ​ത്യൂ​സ് മാ​ര്‍ സി​ല്‍​വ​നി​യോ​സ് എ​പ്പി​സ്‌​കോ​പ്പ സ​ന്ദേ​ശം ന​ല്‍​കും.