സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​കാ​തെ കോ​ട്ടാ​ങ്ങ​ൽ
Monday, October 18, 2021 10:25 PM IST
കോ​ട്ടാ​ങ്ങ​ൽ: വെ​ള്ളം ക​യ​റി​യ കോ​ട്ടാ​ങ്ങ​ൽ, വാ​യ്പൂ​ര് പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​കെ എ​ത്തി​യി​ട്ടി​ല്ല. റോ​ഡു​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ചെ​ളി നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളും. വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ലെ കോ​ട്ടാ​ങ്ങ​ൽ - മ​ണി​ല റോ​ഡി​ലെ ചെ​ളി ക​ഴു​കി​ക്ക​ള​യു​ന്ന​തി​നു മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ മു​ൻ​കൈ​യെ​ടു​ത്തു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ‌

കോ​ട്ടാ​ങ്ങ​ൽ - വാ​യ്പൂ​ര് റോ​ഡ് പെ​രു​ന്പെ​ട്ടി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പെ​രു​ന്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് റോ​ഡ് വൃ​ത്തി​യാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.‌

നി​ര​വ​ധി വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ​യും താ​മ​സം തു​ട​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ചെ​ളി നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും കി​ട​ക്ക​ക​ളു​മെ​ല്ലാം വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി വൃ​ത്തി​യാ​ക്ക​ൽ ജോ​ലി ന​ട​ത്തു​ക​യാ​ണ്. പ​ല വീ​ടു​ക​ളു​ടെ​യും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​ണ്. ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ഭി​ത്തി​ക്കും മ​റ്റും ത​ക​രാ​റു​ണ്ടാ​യ വീ​ടു​ക​ളു​മു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, കി​ട​ക്ക​ക​ൾ, ക​സേ​ര​ക​ൾ ഇ​വ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, നോ​ട്ട് ബു​ക്കു​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ്ര​ധാ​ന രേ​ഖ​ക​ൾ ഇ​വ ന​ഷ്ട​മാ​യ​വ​രു​മു​ണ്ട്. വീ​ടു​ക​ളി​ലും ക്യാ​ന്പു​ക​ളി​ലും ഭ​ക്ഷ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​ൻ വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും ത​യാ​റാ​യി എ​ത്തി​യി​ട്ടു​ള്ള​ത് ആ​ശ്വാ​സ​മാ​ണ്. ‌

‌റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു ‌

കോ​ട്ടാ​ങ്ങ​ൽ: വെ​ള്ള​പ്പൊ​ക്ക​ത്തേ തു​ട​ർ​ന്ന് കോ​ട്ടാ​ങ്ങ​ലി​ലെ ര​ണ്ട് റേ​ഷ​ൻ​ക​ട​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. എ​ആ​ർ​ഡി 19ൽ 100 ​ക്വി​ന്‍റ​ലും എ​ആ​ർ​ഡി 14ൽ 30 ​ക്വി​ന്‍റ​ലും സാ​ധ​ന​ങ്ങ​ളാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. ‌

ക​ട​ക​ളി​ൽ ഇ​ന്ന​ലെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് വി​ല​യി​രു​ത്തി​യ​തി​നേ തു​ട​ർ​ന്ന് ഇ​വ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ക​ട​യു​ട​മ​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ‌