ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ൽ ‌
Monday, October 18, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​ക​ളി​ൽ ഇ​ന്ന​ലെ​യും ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ന്പാ​ന​ദി​യി​ൽ അ​യി​രൂ​ർ ഭാ​ഗ​ത്ത് 8.29 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ഇ​വി​ടെ 6.95 മീ​റ്റ​റി​ലാ​ണ് അ​പ​ക​ട​നി​ല. മാ​രാ​മ​ണ്ണി​ൽ 6.71 മീ​റ്റ​ർ രേ​ഖ​പ്പെ​ടു​ത്തി. 4.29 മീ​റ്റ​റാ​ണ് അ​പ​ക​ട​നി​ല. മാ​ല​ക്ക​ര​യി​ൽ 6.3 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.‌
അ്ച്ച​ൻ​കോ​വി​ലാ​റ്റി​ലെ തു​ന്പ​മ​ണ്ണി​ൽ 12.14 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. 10 മീ​റ്റ​റി​ല​ധി​ക​മാ​യാ​ൽ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​നി​ല​യാ​യി ക​ണ​ക്കാ​ക്കു​ന്നു. മ​ണി​മ​ല​യാ​റ്റി​ൽ ക​ല്ലൂ​പ്പാ​റ​യി​ൽ 7.19 മീ​റ്റ​റി​ലാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ആ​റു മീ​റ്റ​റാ​ണ് അ​പ​ക​ട​നി​ല​യാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ‌