സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും സ​ഹ​ക​ര​ണ​ബാ​ങ്കി​നും നാ​ശ​ന​ഷ്ടം
Tuesday, October 19, 2021 10:10 PM IST
വാ​യ്പൂ​ര്: മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വാ​യ്പൂ​ര്, കോ​ട്ടാ​ങ്ങ​ൽ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും സ​ഹ​ക​ര​ണ ബാ​ങ്കി​നും ന​ഷ്ടം നേ​രി​ട്ടു. വാ​യ്പൂ​ര് കൃ​ഷി​ഭ​വ​ൻ, വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ്, കോ​ട്ടാ​ങ്ങ​ൽ ത​പാ​ൽ ഓ​ഫീ​സ്, വാ​യ്പൂ​ര് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
.കൃ​ഷി ഭ​വ​നി​ലെ മു​ഴു​വ​ൻ ഫ​യ​ലു​ക​ളും കം​പ്യൂ​ട്ട​റു​ക​ളം വെ​ള്ളം ക​യ​റി ന​ശി​ച്ചു. വാ​യ്പൂ​ര് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വ​ളം ഡി​പ്പോ, നീ​തി സ്റ്റോ​ർ, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.
വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​സേ​ര​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു. ഇ​തോ​ടൊ​പ്പം വൈ​ദ്യു​തി സെ​ക്ഷ​നി​ലെ നാ​ല് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കും ത​ക​രാ​റു​ണ്ടാ​യി. ത​പാ​ൽ ഓ​ഫീ​സി​ൽ വെ​ള്ളം ക​യ​റി ന​ഷ്ട​മേ​റെ​യു​ണ്ടാ​യി. മേ​ശ​യി​ലും അ​ല​മാ​ര​യി​ലു​മെ​ല്ലാം ചെ​ളി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്, വെ​ള്ളം ക​യ​റി​യ ഓ​ഫീ​സു​ക​ളു​ടെ ശു​ചീ​ക​ര​ണം ത​ന്നെ ഭാ​രി​ച്ച ബാ​ധ്യ​ത​യാ​യി. ന​ശി​ച്ച ഫ​യ​ലു​ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യും ബു​ദ്ധി​മു​ട്ടാ​കും.
വാ​യ്പൂ​ര് ജം​ഗ്ഷ​നി​ലെ 45 ഓ​ളം വ്യാ​പാ​രി​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് വ്യാ​പാ​രി​ക​ൾ എ​ടു​ത്തു​വ​രി​ക​യാ​ണ്. ചെ​ളി നി​റ​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് ശു​ചീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തേ​യു​ള്ളൂ. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ വാ​യ്പൂ​ര് പ്ര​ദേ​ശ​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്താ​ൻ അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.