153 ക്യാ​ന്പു​ക​ളി​ലാ​യി, 6938 ആ​ളു​ക​ൾ
Tuesday, October 19, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലാ​യി 153 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. 2021 കു​ടും​ബ​ങ്ങ​ളി​ലെ 6938 പേ​രെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി 24, അ​ടൂ​ർ 13, തി​രു​വ​ല്ല 95, മ​ല്ല​പ്പ​ള്ളി 16, കോ​ന്നി 5 എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്കു​ക​ളി​ൽ ക്യാ​ന്പു​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ക്യാ​ന്പി​ലു​ള്ള​ത് തി​രു​വ​ല്ല​യി​ലാ​ണ് 1418 കു​ടും​ബ​ങ്ങ​ളി​ലെ 4892 പേ​രെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റാ​ന്നി​യി​ൽ നി​ല​വി​ൽ ക്യാ​ന്പു​ക​ൾ ഇ​ല്ല.

336 വീ​ടു​ക​ൾ​ക്ക് തകരാറുകൾ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ 309 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും 27 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.
അ​ടൂ​ർ താ​ലൂ​ക്കി​ൽ 23 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​റ്റ് താ​ലൂ​ക്കു​ക​ളി​ൽ ഭാ​ഗി​ക ത​ക​ർ​ച്ച, പൂ​ർ​ണ ത​ക​ർ​ച്ച ക്ര​മ​ത്തി​ൽ കോ​ഴ​ഞ്ചേ​രി 9, 1 തി​രു​വ​ല്ല 2 (ഭാ​ഗി​കം), റാ​ന്നി 76, 19. മ​ല്ല​പ്പ​ള്ളി 162, 6. കോ​ന്നി 37 (ഭാ​ഗി​കം).