ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും വൈ​ദ്യു​ത ലൈ​നു​ക​ളും ത​ക​രാ​റി​ൽ; കെ​എ​സ്ഇ​ബി​ക്കു ന​ഷ്ടം 1.13 കോ​ടി
Tuesday, October 19, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ത​ക​ർ​ന്നു ര​ണ്ടു​ദി​വ​സം കൊ​ണ്ട് കെ​എ​സ്ഇ​ബി​ക്ക് സം​ഭ​വി​ച്ച​ത് 1.3 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം.ഒ​രു​ല​ക്ഷ​ത്തോ​ളം വൈ​ദ്യു​ത ക​ണ​ക്ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ ത​ട​സ​പ്പെ​ട്ട​ത്. 11 കെ​വി ലൈ​നി​ലെ 32 പോ​സ്റ്റു​ക​ളും 87 ലോ ​ടെ​ൻ​ഷ​ൻ പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു.
തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​ദ്യു​ത ത​ക​രാ​ർ ഉ​ണ്ടാ​യ​ത്. വെ​ള്ളം ക​യ​റി​യ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
വ​ട​ശേ​രി​ക്ക​ര​യി​ലെ ഒ​രു ട്രാ​ൻ​സ്ഫോ​മ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ മ​റി​ഞ്ഞു​വീ​ണാ​ണ് ന​ഷ്ട​മു​ണ്ടാ​യ​ത്. 457 സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ക​രാ​റി​ലാ​യി. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി 645 ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ ഓ​ഫ് ചെ​യ്യേ​ണ്ടി വ​ന്നി​രു​ന്നു. 123 എ​ണ്ണം ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​പ്പോ​ഴും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി ബ​ന്ധം സു​ഗ​മ​മാ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ അ​ഹോ​രാ​ത്രം പ​ണി ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​ള​യ​മു​ന്ന​റി​യി​പ്പു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ക്ര​മീ​ക​രി​ക്കു​ന്ന​ത്.