പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി
Tuesday, October 19, 2021 10:14 PM IST
തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ടി​ന് ആ​ശ്വാ​സ​മേ​കി വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി. മ​ഴ കു​റ​ഞ്ഞ​തോ​ടെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വെ​ള്ളം താ​ഴ്ന്നി​ട്ടു​ണ്ട്. ഒ​ഴു​ക്കും ഏ​റെ​ക്കു​റേ നി​ല​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം സാ​ധ്യ​മാ​കാ​ത്ത നി​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​ര​ണി​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം​കൂ​ടി എ​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ല്ല.വെ​ള്ളം കു​റ​ഞ്ഞു തു​ട​ങ്ങി​യെ​ങ്കി​ലും വീ​ടു​ക​ളി​ലേ​ക്ക് ആ​ളു​ക​ള​ധി​ക​വും എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ന്നു മു​ത​ൽ മ​ഴ വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്.
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വ​ള്ളം​കു​ളം കി​ഴ​ക്ക് ക​ണ്ട​ത്ത​റ പൊ​യ്ക​യി​ൽ കെ.​പി അ​പ്പു​ക്കു​ട്ട​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ ഭി​ത്തി ത​ക​ർ​ന്നു. കി​ഴ​ക്ക​നോ​ത​റ അ​യ​ത്തി​ട്ട വീ​ട്ടി​ൽ മോ​ഹ​ന​ൻ നാ​യ​രു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് നാ​ശം സം​ഭ​വി​ച്ചു.

താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി തു​റ​ന്ന 95 ക്യാ​മ്പു​ക​ളി​ലാ​യി 1418 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 4892 പേ​രെ​യാ​ണ് ഇ​തു വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ള​ള​ത്. ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക​ട​ക്കം താ​മ​സം മാ​റി​യ​വ​രു​ടെ എ​ണ്ണം ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​രു​മെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ 25 അം​ഗ സം​ഘ​വും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 20 അം​ഗ സം​ഘ​വും കൊ​ല്ല​ത്ത് നി​ന്നും എ​ത്തി​യ ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും വെ​ള​ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ തു​ട​രു​ന്ന​താ​യി ത​ഹ​സീ​ൽ​ദാ​ർ പി. ​ജോ​ൺ വ​ർ​ഗീ​സ് പ​റ​ഞ്ഞു.