വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, October 19, 2021 11:09 PM IST
തി​രു​വ​ല്ല: വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് അ​മി​ച്ച​ക​രി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. നെ​ടു​മ്പ്രം ഒ​ന്നാം വാ​ർ​ഡി​ൽ അ​മി​ച്ച​ക​രി വ​ലി​യ വീ​ട്ടി​ൽ പ​റ​മ്പി​ൽ ര​വീ​ന്ദ്ര പ​ണി​ക്ക​രാ(72)​ണ് മ​രി​ച്ച​ത്. ഇ ​ന്ന​ലെ രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ര​വീ​ന്ദ്ര പ​ണി​ക്ക​ർ ര​ണ്ട് ദി​വ​സം മു​മ്പ് മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണോ എ​ന്ന​റി​യാ​ൻ വ​രു​ന്പോ​ൾ കാ​ൽ വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ വാ​സി​ക​ൾ ചേ​ർ​ന്ന് ര​വീ​ന്ദ്ര പ​ണി​ക്ക​രെ മു​ങ്ങി​യെ​ടു​ത്തു. തു​ട​ർ​ന്ന് ട്രാ​ക്ട​റി​ൽ റോ​ഡി​ലെ​ത്തി​ച്ച് പു​ളി​ക്കീ​ഴ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.