അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ 44 മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കും ‌
Wednesday, October 20, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ജില്ലയിൽ വീ ണ്ടും ശക്തമായ മഴ. ഇന്ന ലെ വൈകുന്നേരം മുതൽ ശക്ത മായ മഴ പല ഭാഗങ്ങളിലും ലഭി ച്ചു. പത്തനം തിട്ടയിലടക്കം രാ ത്രിയിലും മഴ തുടരുകയാണ്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ തോടെ ജില്ല യിൽ ജാഗ്രതാനി ർദേശങ്ങളും പുറപ്പെടുവിച്ചു.
ശ​ക്ത​മാ​യ മ​ഴ​യും, മ​ണ്ണി​ടി​ച്ചി​ലും, മ​റ്റ് പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​യി​ലെ 44 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ജ​ന​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ‌
കോ​ന്നി, റാ​ന്നി, കോ​ഴ​ഞ്ചേ​രി, അ​ടൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ള്ള​ത്. ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യും, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി വി​ദ​ഗ്ധ സ​മി​തി​യും ഉ​രു​ള്‍​പ്പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.‌
ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ശ്‌​ന സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, റാ​ന്നി, കോ​ന്നി ഡി​എ​ഫ്ഒ​മാ​ർ, അ​ടൂ​ര്‍, തി​രു​വ​ല്ല ആ​ർ​ഡി​ഒ​മാ​ർ, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, റീ​ജ​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട് ഓ​ഫീ​സ​ര്‍, ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യ​ത്. ഒ​ഴി​പ്പി​ക്ക​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ന​ല്‍​കു​ക​യും, മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.‌
കോ​ന്നി താ​ലൂ​ക്കി​ല്‍ സീ​ത​ത്തോ​ട് വി​ല്ലേ​ജി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള 13 പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ, സീ​ത​ത്തോ​ട് വി​ല്ലേ​ജ്: മൂ​ന്നു​ക​ല്ല്, 86 ബ്ലോ​ക്ക്, തേ​ക്കും​മൂ​ട്, കൊ​ച്ചു​കോ​യി​ക്ക​ല്‍, 22 ബ്ലോ​ക്ക്, ഫോ​ര്‍​ത്ത് ബ്ലോ​ക്ക്, മു​ണ്ട​ന്‍​പാ​റ ഒ​ന്ന്, മു​ണ്ട​ന്‍​പാ​റ ഒ​ന്ന് ര​ണ്ടാം​ഭാ​ഗം, മു​ണ്ട​ന്‍​പാ​റ ര​ണ്ട്, മു​ണ്ട​ന്‍​പാ​റ മൂ​ന്ന്, മു​ണ്ട​ന്‍​പാ​റ ര​ണ്ട് ര​ണ്ടാം ഭാ​ഗം, മു​ണ്ട​ന്‍​പാ​റ നാ​ല്, മു​ണ്ട​ന്‍​പാ​റ അ​ഞ്ച്, മു​ട്ട​ക്കു​ഴി എ​ന്നി​വ​യാ​ണു​ള്ള​ത്.‌
കോ​ന്നി താ​ലൂ​ക്കി​ലെ അ​രു​വാ​പു​ലം വി​ല്ലേ​ജി​ലെ മു​ട്ട​ക്കു​ഴി, കോ​ന്നി താ​ലൂ​ക്കി​ലെ ചി​റ്റാ​ര്‍ വി​ല്ലേ​ജി​ല്‍ ആ​റ് പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ചി​റ്റാ​ര്‍ വി​ല്ലേ​ജ് - വ​ലി​യ​കു​ള​ങ്ങ​ര വാ​ലി ഒ​ന്ന്, വ​ലി​യ​കു​ള​ങ്ങ​ര വാ​ലി ര​ണ്ട്, വ​ലി​യ​കു​ള​ങ്ങ​ര വാ​ലി മൂ​ന്ന്, മീ​ന്‍​കു​ഴി​ത​ടം, മീ​ന്‍​കു​ഴി​ത​ടം ര​ണ്ടാം ഭാ​ഗം, ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍​പ​ടി. കോ​ന്നി താ​ലൂ​ക്കി​ല്‍ ത​ണ്ണി​ത്തോ​ട് വി​ല്ലേ​ജി​ല്‍ മൂ​ന്ന് മേ​ഖ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​ട​മാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ണ്ണി​ത്തോ​ട് വി​ല്ലേ​ജ് - മേ​ലേ​പൂ​ച്ച​ക്കു​ളം, മേ​ലേ​പൂ​ച്ച​ക്കു​ളം ര​ണ്ടാം ഭാ​ഗം, മേ​ലേ​പൂ​ച്ച​ക്കു​ളം മൂ​ന്നാം ഭാ​ഗം,റാ​ന്നി താ​ലൂ​ക്കി​ല്‍ ഒ​ന്പ​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​രു​നാ​ട് വി​ല്ലേ​ജി​ല്‍ അ​ഞ്ച് സ്ഥ​ല​ങ്ങ​ളാ​ണു​ള്ള​ത്. പെ​രു​ന്നാ​ട് വി​ല്ലേ​ജ് - ബി​മ​രം കോ​ള​നി ഒ​ന്ന്, ബി​മ​രം കോ​ള​നി ര​ണ്ട്, ബി​മ​രം കോ​ള​നി മൂ​ന്ന്, ഹാ​രി​സ​ന്‍ പ്ലാ​ന്‍റേ​ഷ​ന്‍, അ​ട്ട​ത്തോ​ട്. റാ​ന്നി താ​ലൂ​ക്കി​ലെ കൊ​ല്ല​മു​ള വി​ല്ലേ​ജി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നാ​ല് പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. കൊ​ല്ല​മു​ള വി​ല്ലേ​ജ് - കൊ​ല്ല​മു​ള ഒ​ന്ന്, കൊ​ല്ല​മു​ള ര​ണ്ട്, കൊ​ല്ല​മു​ള മൂ​ന്ന്, അ​യ്യ​ന്‍​മ​ല. ‌
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ നാ​ര​ങ്ങാ​നം വി​ല്ലേ​ജി​ലും പ​ത്ത​നം​തി​ട്ട വി​ല്ലേ​ജി​ലും ഓ​രോ സ്ഥ​ല​ങ്ങ​ളാ​ണു​ള്ള​ത്. നാ​ര​ങ്ങാ​നം - പു​ന്ന​ശേ​രി കോ​ള​നി. പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് - ക​ളീ​യി​ക്ക​പ്പ​ടി. അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ ഏ​റ​ത്ത് വി​ല്ലേ​ജി​ല്‍ മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. ക​ന്നി​മ​ല, പു​ലി​മ​ല, കി​ളി​വ​യ​ല്‍. ഏ​നാ​ദി​മം​ഗ​ലം വി​ല്ലേ​ജ് - അ​ഞ്ചു​മ​ല (ആ​യി​രം​തോ​ന്നി​മ​ല), കു​റു​മ്പു​ക​ര (ക്വാ​റി ഒ​ന്ന്), കു​റു​മ്പു​ക​ര ക്വാ​റി ര​ണ്ട്, തേ​പ്പു​പാ​റ. അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ കു​രന്പാ​ല വി​ല്ലേ​ജ് - അ​തി​ര​മ​ല. ‌